ഈ വർഷത്തെ ശ്വാസകോശ ക്യാൻസർ ദിന പ്രമേയം” ഒരുമിച്ച് ശക്തരാകുക, അർബുദ അവബോധത്തിനായി ഒന്നിക്കുക” എന്നതാണ്. ആഗോള തലത്തിൽ ക്യാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. അതിനാൽ ഈ രോഗത്തേപ്പറ്റിയും ക്യാൻസർ സാദ്ധ്യതകൾ കുറയ്ക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റിയുള്ള വ്യക്തമായ അവബോധം ജനങ്ങളിൽ ഉണ്ടാകേണ്ടത് ഒരു അനിവാര്യതയാണ്. ശ്വാസകോശാർബുദം ശ്വാസകോശത്തിൽ നിന്ന് ഉണ്ടാവുകയും തുടർന്ന് ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
*പ്രധാന തരങ്ങൾ*
*നോൺ സ്മാൾ സെൽ ലംഗ് ക്യാൻസർ….അഡിനോ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവ ഇതിൽ ഉൾപ്പെടുന്നു
*സ്മാൾ സെൽ ലംഗ് ക്യാൻസർ
*രോഗലക്ഷണങ്ങൾ*
*വിട്ടുമാറാത്ത ചുമ
*ശ്വാസതടസ്സം
*കഫത്തിൽ രക്തം
*ക്ഷീണം, ശരീരവേദന, ഭാരക്കുറവ്
*അടിക്കടി ഉണ്ടാവുന്ന ഇൻഫക്ഷൻസ്
*കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും കാണപ്പെടുന്ന കഴലവീക്കം
*കാരണങ്ങൾ*
*പുകവലി
*പാസ്സീവ് സ്മോക്കിംഗ്
*അന്തരീക്ഷമലിനീകരണം
*ജനിതക മാറ്റങ്ങൾ
*റാഡോൺ, നിക്കൽ, ആസ്ബസ്റ്റോസ്
*ഫാക്ടറികളിലെ ചില രാസപദാർത്ഥങ്ങൾ
*അനിയന്ത്രിത അളവിലെ റേഡിയേഷൻ
*ചിലയിനം ശ്വാസകോശരോഗങ്ങൾ(സി.ഒ.പി.ഡി, ഫൈബ്രോസിസ്)
*പ്രതിരോധ മാർഗ്ഗങ്ങൾ*
*പുകവലി ഉപേക്ഷിക്കുക
*മാസ്ക്കിൻ്റെ ശരിയായ ഉപയോഗം
*വീടിനുള്ളിലെ വായുവിൻ്റെ മലിനീകരണ തോത് കുറയ്ക്കണം
*യോഗ, ശ്വസന വ്യായാമങ്ങൾ
*ശരിയായ ജീവിതശൈലി,സമീകൃതാഹാരം, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം
*ഫാക്ടറികളിലും, തൊഴിലിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം
*ചികിൽസ*
ക്യാൻസർ കോശങ്ങളുടെ തരം അനുസരിച്ചും, ക്യാൻസറിൻ്റെ സ്റ്റേജ് അനുസരിച്ചുമാണ് ചികിൽസ നിശ്ചയിക്കുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും മരുന്നുകൾ ലഭ്യമാണ്. സർജറി, കീമോതെറാപ്പി, റേഡിയേഷൻ, പാലിയേറ്റീവ് ചികിൽസാ രീതി ഇവയും ഉൾപ്പെടുന്നു. പ്രാരംഭ ദിശയിലുള്ള കൃത്യമായ രോഗനിർണ്ണയമാണ് ക്യാൻസർ ചികിൽസയുടെ ഫലം ലഭ്യമാക്കുന്നത്.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി
