രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് :15പ്രതികളും കുറ്റക്കാരെന്ന് കോടതി,വിധിയിൽ തൃപ്തിയെന്ന് കുടുംബം1 min read

ആലപ്പുഴ :ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധകേസിലെ 15പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വിധി കേട്ട മാത്രയിൽ തൃപ്തിയുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്.പ്രതികൾ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും മകളുടെയും മുന്നില്‍ വച്ച്‌ വെട്ടിക്കൊന്നത്.

ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി.

Leave a Reply