മാസപ്പിറവി കണ്ടു ;കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതാരംഭം1 min read

കോഴിക്കോട്: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ വ്രതാരംഭം. റംസാൻ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവർ അറിയിച്ചു.

Leave a Reply