തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി വിജയൻ സർക്കാരിനെതിരെ യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ നടന്ന പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ യുവമോർച്ച നേതാക്കളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി വരുൺ പ്രസാദ്, വിഷ്ണു വഞ്ചിമല,യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട് ചൂണ്ടിക്കൽ ഹരി, എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സി. എസ് ചിയാൻ ശ്രീനാഥ്
,
തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി സായിപൂജ,യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റി അംഗം വിശാഖ്,
യുവമോർച്ച പ്രവർത്തകരായ മാണിനാട് സജി ,ജിത്തു എന്നിവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.![]()
![]()
ഹിന്ദു ആരാധനാലയങ്ങളിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ യുവജനങ്ങൾ പ്രതിഷേധിച്ചാൽ അവരെ തല്ലിയൊതുക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.![]()
കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, അനൂപ് ആന്റണി, എസ് സുരേഷ്, കരമന ജയൻ എന്നിവരും ഒപ്പമുണ്ടായായിരുന്നു.