തിരുവനന്തപുരം : നേമത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ. കാലടി വാർഡിൽ നൂറാം നമ്പർ ബൂത്തിൽ തളിയിൽ ഇന്ദിരാ ഗാന്ധി ജംഗ്ഷനിൽ ചുവരരെഴുതി കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖർ തെരത്തെടുപ്പ് പ്രചാരണം തുടങ്ങിയത്. നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയം ആണെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമംകാർ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചാൽ നേമത്ത് മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ നടന്ന കുടുംബയോഗത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ തത്സമയ പ്രദർശനത്തിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് ശ്രീ പാപ്പനംകോട് സജി തുടങ്ങി, കാലടി കൗൺസിലർ ജി എസ് മഞ്ജു തുടങ്ങിയ നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ സംബന്ധിച്ചു.
