തിരുവനന്തപുരം : തെളിവ് ഇല്ലാതിരുന്നിട്ടും ശബരിമല തന്ത്രിയെ ശബരിമല സ്വർണ്ണ കൊള്ള കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു തരിമ്പുപോലും തെളിവില്ലാതെയാണ് എസ്‌ഐടി തന്ത്രയെ അറസ്റ്റ് ചെയ്തതെന്നാണ് കോടതി പറഞ്ഞത്. പിന്നെ എന്തിനാണ് തന്ത്രിയെ പെട്ടെന്ന് അറസ്റ്റ് ചെയ്തത്. കടകംപള്ളി സുരേന്ദ്രനില്‍ നിന്നും വി എന്‍ വാസവനില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നാടകമായിരുന്നു തന്ത്രിയുടെ അറസ്റ്റ്, രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തന്ത്രിയെ അറസ്റ്റുചെയ്തതോടെ മുന്‍ദേവസ്വം മന്ത്രിയെ പറ്റിയും ഇപ്പോഴത്തെ ദേവസ്വംമന്ത്രിയെ പറ്റിയും ആരും ഒന്നും പറയുന്നില്ല. മുഖ്യമന്ത്രി കടകംപള്ളി സുരേന്ദ്രനെയും വി എന്‍ വാസവനെയും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ചവരെ സംരക്ഷിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്, നേഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു, രോഗികള്‍ ദുരിതത്തിലാണ്.
ഇതാണ് ആരോഗ്യമേകഖലയുടെ സ്ഥിതി. ഓപ്പറേഷന്‍ കഴിയുമ്പോള്‍ രോഗിയുടെ വയറ്റിനിന്ന് കത്രിക കിട്ടുന്നത് കേരളത്തില്‍ മാത്രമാണ്.
കേരളാ മോഡല്‍ കേരളാ മോഡലെന്ന് പറഞ്ഞ് നടക്കുന്ന സിപിഎം സര്‍ക്കാര്‍ ഇതിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ കുറച്ചെങ്കിലും പ്രതിബദ്ധതയും ആത്മാര്‍ത്ഥയും വേണം, അതിന് കഴിവില്ലെങ്കില്‍ രാജിവച്ച് പോകണമെന്ന് 2016ല്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. അതാണ് ഞങ്ങള്‍ ഇപ്പോള്‍ വീണാ ജോര്‍ജ്ജിനോട് പറയുന്നത്. കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കില്‍ വീണാ ജോര്‍ജ്ജ് രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കോൺഗ്രസിൽ നിന്ന് രാജി വെച്ച് എത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മിയെ ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. 2021ലെ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമാണ് രശ്മി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെക്കുന്ന ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടിൽ ആകൃഷ്ടയായാണ് ബിജെപിയുടെ ഭാഗമാകുന്നതെന്ന് ആർ രശ്മി പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ ശ്രീമതി രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ ശ്രീ എ എൻ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#NDA4VikasaitaKeralam
