കോൺഗ്രസും സിപിഎമ്മും വിവാദങ്ങൾക്കു പിറകെ പോകുന്നത് പരാജയ ഭീതിയിൽ : രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: ഞങ്ങൾ അവസരം തന്നപ്പോൾ നിങ്ങൾ എന്തു ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാനില്ലാത്തതിനാലാണ് കോൺഗ്രസും സിപിഎമ്മും വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. രണ്ടു കൂട്ടരും പരാജയ ഭീതിയിലാണ്. ഇവരുടെ തട്ടിപ്പ് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. അവർക്ക് അതിൽ നിന്ന് ശ്രദ്ധ തിരിക്കണം. അതിനാണ് തന്നെ കുറിച്ച് ആരോപണങ്ങൾ പറഞ്ഞ് വിവാദം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രചരണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു.

2024 ൽ ഞാൻ ലോകസഭയിൽ മത്സരിക്കുമ്പോഴും ഇത്തരം വിവാദങ്ങൾ ഇവർ സൃഷ്ടിച്ചിരുന്നു. എൻ്റെ വീട്, എൻ്റെ വരുമാനം, എൻ്റെ വണ്ടി, എൻ്റെ മലയാളം, എൻ്റെ മുണ്ട് ഇതൊക്കെയാണ് ഇവർക്ക് പ്രശ്നം. ഇതൊക്കെ പറഞ്ഞ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടുന്നു. ഇവർ ഉന്നയിക്കുന്ന കാര്യങ്ങളിൽ വല്ല തെളിവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതി യയോ ഒക്കെ സമീപിക്കാം. എൻ്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഇതുവരെ ഒരു ബ്ലാക്ക് മാർക്കും ഇല്ല.
ഈ തെരഞ്ഞെടുപ്പിൽ ചർച്ച ആകേണ്ട യഥാർത്ഥ പ്രശ്നങ്ങളി നിന്ന് ശ്രദ്ധതിരിച്ച് ജനങ്ങളെ വിഡ്‌ഢികളാക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും സി പി എമ്മിനും ജനങ്ങൾ നിരവധി അവസരങ്ങൾ നൽകി. അവർ മാറി മാറി ഭരിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനോ പരിഹാരം കാണാനോ അവർക്കായില്ല. ഇവർ എന്തു ചെയ്തു എന്നതാണ് ചർച്ച ആകേണ്ടത്. ഒന്നും ചെയ്തിട്ടില്ലന്ന് ജനങ്ങൾക്കറിയാം. അതിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം.
കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമമാണ് അവർ നടത്തുന്നത്.
മോദിക്കും ബിജെപി ക്കും രാജീവ് ചന്ദ്രശേഖറിനുമെതിരെ പറഞ്ഞ് മുസ്ലിം വോട്ട് നേടുക എന്നതാണ് ലക്ഷ്യം. ആ തന്ത്രം ഇനി നടക്കില്ല. ജനങ്ങൾക്ക് തിരിച്ചറിവുണ്ട്. അവർ ചോദിക്കും. നിങ്ങളെ ജയിപ്പിപ്പിച്ചിട്ട് നിങ്ങൾ എന്തു ചെയ്തു എന്ന്.
കേന്ദ്രത്തിൽ യു പി എ സർക്കാർ ഭരിച്ച 10 വർഷം കേരളത്തിൽ നിന്ന് 8 മന്ത്രിമാർ ഉണ്ടായിരുന്നു. അവർ കേരളത്തിനായി എന്തു ചെയ്തു എന്ന് ജനം ചോദിക്കും. അതാണ് ചർച്ചയാകേണ്ടത്. അത് ചർച്ച ചെയ്യുക തന്നെ ചെയ്യും. ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. വ്യാജ വാഗ്ദാനം നൽകി അവരെ ഇനി പറ്റിക്കാനാകില്ല. വിവാദം സൃഷ്ടിച്ച് അവരെ വഴിതിരിക്കാനും കഴിയില്ല. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *