രാഹുൽ ഗാന്ധിയുടെ അയോഗ്യത ;പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണും1 min read

25/3/23

ഡൽഹി :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്‌ തീരുമാനം.രാഹുല്‍ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. അതേസമയം, ഒബിസി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച്‌ ക്യാമ്പയിൻ നടത്താനാണ് ബിജെപിയുടെ തീരുമാനം .

ഒബിസി വിഭാഗത്തില്‍ പെടുന്നതാണ് മോദി സമുദായം. കോലാറിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്നാണ് ബിജെപി നിലപാട്. രാജ്യവ്യാപകമായി ഈ പ്രചാരണം നടത്തി ഒബിസി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഒബിസി മോര്‍ച്ച നേതാക്കള്‍ ഇതുമായി ബന്ധപെട്ട പ്രചാരണം ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടത്തും.

അദാനി വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോണ്‍ഗ്രസ് നിലപാട്. 2024ല്‍ മോദിയും ബിജെപിയും രാഹുല്‍ ഗാന്ധി എന്ന പേരിനെ ഭയപ്പെടുന്നു എന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. രാഹുലിനെ അന്യായമായാണ് അയോഗ്യനാക്കിയത് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത പ്രതിപക്ഷത്തിനിടയില്‍ ഐക്യ രൂപീകരണത്തിന് വഴിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോട് അകലം പാലിച്ചു നിന്ന ആം ആദ്മി, ടിഎംസി, ബിആര്‍എസ് അടക്കമുള്ള പാര്‍ട്ടികള്‍ രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നു.

Leave a Reply