മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതനും കേന്ദ്ര സാഹിത്യഅക്കാദമിയുടെ ആദ്യ പുരസ്ക്കാരം “കേരള ഭാഷാസാഹിത്യ ചരിത്ര “ത്തിന് നേടിയവ്യക്തിയാണ് ആർ.നാരായണപ്പണിക്കർ.അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കുഞ്ചിയമ്മയുടെയും അയ്യപ്പൻ പിള്ളയുടെയും മകനായികൊല്ലംവർഷം 1064 (1889) മകരം 14-ാം തീയതി ജനിച്ചു.എഫ്.എ എറാണാകുളം മഹാരാജാസ് കോളേജിലും ബി.എ തിരുവനന്തപുരം മഹാരാജാസ് കോളേജിലുമാണ് പഠിച്ചത്.1915-ൽ തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് എഫ്.എൽ. നു പഠിച്ചു.തുടർന്ന് എൽ.റ്റി ബിരുദം നേടി സ്കൂൾ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കൊല്ലം പരവൂർ കോട്ടപ്പുറം ഹൈസ്ക്കൂൾ ,തിരുവനന്തപുരം സംസ്കൃത കോളേജ്, അട്ടക്കുളങ്ങര മലയാളം ഹൈസ്കൂൾ, കൊല്ലം ട്രെയിനിങ് സ്കൂൾ, വഞ്ചിയൂർ എസ്.എം.വി.സ്കൂൾ, നാഗർകോവിൽ എസ്.എൽ.ബി. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി നോക്കിയ ശേഷം ചാല ഹൈസ്കൂളിൽ നിന്ന് 1944-ൽ പെൻഷൻ പറ്റി പിരിഞ്ഞു. തുടർന്ന് പരവൂർ എസ്.എൻ.വി. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായിമാറി.1947-ൽ അദ്ധ്യാപകവൃത്തി വെടിഞ്ഞ് തിരുവനന്തപുരം പാൽക്കുളങ്ങരയിൽ താമസമായി. സാഹിത്യത്തെയും വിജ്ഞാനത്തെയും പ്രോൽസാഹിപ്പിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവച്ച ആർ. നാരായണപ്പണിക്കർനൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 18 ഭാഷകളിൽ അവഗാഹം നേടിയിട്ടുള്ള അദ്ദേഹം ബംഗാളി, ഹിന്ദി, തമിഴ്, മറാഠി, സംസ്കൃതം എന്നീ ഭാഷകളിൽ നിന്നും ശ്രദ്ധിക്കപ്പെട്ട കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സൃഷ്ടികൾ ചരിത്രം, നോവൽ – കഥ , നാടകങ്ങൾ, പ്രബന്ധങ്ങൾ, ഗാനകൃതികൾ, ജീവചരിത്രം, നിഘണ്ടുക്കൾ, സാഹിത്യ ചരിത്രഗ്രന്ഥങ്ങൾ, കഥകളി, തുള്ളൽ, വ്യാഖ്യാനങ്ങൾ, സംസ്കൃത വ്യാഖ്യാനങ്ങൾ, തർജമ തുടങ്ങി സാഹിത്യത്തിൻ്റെനാനമേഖലകളിൽവ്യാപിച്ചു കിടക്കുന്നു. ആർ. നാരായണപ്പണിക്കരുടെ കൃതികൾ സാഹിത്യ ചരിത്രം :- കേരള ഭാഷാ സാഹിത്യ ചരിത്രം (ഏഴുഭാഗങ്ങൾ, ഒന്നാം ഭാഗം 1927, രണ്ടാഭാഗം 1929, മൂന്നാംഭാഗം1940, നാലാം ഭാഗം 1944 ,അഞ്ചാംഭാഗം 1947, ആറാം ഭാഗം 1947,ഏഴാംഭാഗം 1951), കേരള ഭാഷാ സാഹിത്യ ചരിത്ര സംഗ്രഹം (മൂന്നു ഭാഗം)ചരിത്രം – ജീവചരിത്രം:-തിരുവിതാംകൂർ ചരിത്രം, കേരള ചരിത്രം, മുകില പ്രഭാവം, മുകിലാസ്തമയം, മാതൃകാരാജ്യം, ആയൂർവേദ ചരിത്രം, മുഹമ്മദു നബി, ആര്യ ചരിത്രംഒന്നാംഭാഗം, ആര്യചരിത്രം രണ്ടാം ഭാഗം, മഹച്ചരിതമാലിക, അശോകൻ, ധർമരാജാ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള, രാജാ കേശവദാസൻ, ശ്രീ രാമാനുജൻ എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, മാതൃകാ ഭൃത്യൻ, ഭരതൻ,ചൈത്രരാജരത്നം ,മഹാത്മാഗാന്ധി, ജവഹർലാൽ, നേതാജി, വീരമാർത്താണ്ഡ ദേവൻ, ബാപ്പു, നേവൽ – കഥ :-യുഗളംഗുലീയം , അമൃതവല്ലി, മൃണാളിനി, അന്നപൂർണ്ണാലയം,സരസ്വതി, ചന്ദ്രനാഥൻ,അമ്മയേത്തേടി, ജയശ്രീ,ആശാലത,മലകളിലെ അത്ഭുതങ്ങൾ, വലിയ ചേച്ചി,രഹസ്യ പേടിക, ലളിത, അനുരാധ, കാളരാത്രി, ആത്മസമർപ്പണം, മനോരമ, മാധുരി, മുകില സാമ്രജ്യോദയം, കുസുമ, വനരാജകുമാരി, ആദർശ രമണി, മഹാരാഷ്ട ജീവനപ്രദാനം, സതീശചന്ദ്രൻ,ഭാനുമതി, നാടകങ്ങൾ:- സീത, സീതാ നിർവ്വാസം, ദേവി കാറാണി, രമ, പ്രേമോൽകർഷം, മീന, മേവാർ പതനം, വിരഹവിരാമം, ഏകാങ്കനാടകത്രയം, മൗര്യ വിജയം, നിഘണ്ടുക്കൾ:-ആംഗല മലയാള ബൃഹദ് കോശം, നവയുഗ ഭാഷാ നിഘണ്ടു 1939 ഒന്നാം ഭാഗം, നവയുഗഭാഷ നിഘണ്ടു രണ്ടാം ഭാഗം, ഇംഗ്ലീഷ് – മലയാള നിഘണ്ടു, ഹിന്ദി – മലയാള നിഘണ്ടു, സാങ്കേതിക നിഘണ്ടു, കഥകളി,:- നളചരിതം ആട്ടക്കഥ, ദക്ഷയാഗം ആട്ടക്കഥ,ഉത്തരാസ്വയംവരം ആട്ടക്കഥ , രുക്മിണി സ്വയംവരം, നിവാതകവചകാലകേയവധം ആട്ടക്കഥ, രുക്മിണി സ്വയംവരം ,തുള്ളൽ:-, പാത്രചരിത്രം, കിരാതം മറ്റു വ്യാഖ്യാനങ്ങൾ :-ഭീഷ്മപർവം (മഹാഭാരതം കിളിപ്പാട്ട്), ഇരുപത്തിനാലു വൃത്തം, സംസ്കൃത വ്യാഖ്യനങ്ങൾ :-അനംഗരംഗം, രതിമഞ്ജരി , മറ്റു പുസ്തകങ്ങൾ (തർജമ ) :- പതിറ്റുപ്പത്ത്, ചിലപ്പതികാരം, പുറനാനൂറ്,മുത്തൊള്ളായിരം,ജ്യോതിഷ സാരസർവ്വസ്വം, ഭാവഫലം,ഇംഗ്ലീഷ് ടീച്ചർ, ഹിന്ദി ബാലബോധിനി, ഹിന്ദി മഹോപാദ്ധ്യായൻ,ഉർദ്ദു ശിക്ഷകൻ,തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു.മലയാളത്തിൽ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ‘ആർ.നാരായണപ്പണക്കർ സാറിൻ്റെ കേരള ഭാഷാ സാഹിത്യചരിത്രം (ഏഴ് ഭാഗങ്ങൾ ) എന്ന സാഹിത്യചരിത്ര ഗ്രന്ഥത്തിനാണ് .
ആർ .നാരായണപ്പണിക്കർ ബി.എ.ക്ലാസിൽ പഠിക്കുമ്പോൾ അമ്പലപ്പുഴ താലൂക്കിൽ നിന്ന് ശ്രീമൂലം പ്രജാസഭാമെമ്പറായിരുന്ന അഡ്വ.കെ.നാണു പിള്ളയുടെ ഭാഗിനേയിയായ ജാനകി അമ്മയെ വിവാഹംകഴിച്ചു. ആ മഹതിയിൽ പണിക്കർക്ക് രണ്ടു സന്താനങ്ങൾ മകൻ ശ്രീധരൻപിള്ള മകൾ കാർത്തിയാനി, ജാനകിയമ്മയുടെ അകാല നിര്യാണത്തെ തുടർന്ന് മകളും കാലഗതിയെ പ്രാപിച്ചു.പരവൂർ കോട്ടപ്പുറം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ജോലി നോക്കി വരുകയായിരുന്ന ആർ. നാരായണപ്പണിക്കർകൊല്ലവർഷം 1096-ൽ മഹാകവി കെ.സി കേശവപിള്ളയുടെ പുത്രികെ.എൻ .തങ്കമ്മയെ വിവാഹംകഴിച്ചു. അദ്ദേഹം സർക്കാർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നതിനാൽ പ്രവൃത്തി സ്ഥലമായ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി. പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപത്തുളള “കാരാളി “ഭവനത്തിലായിരുന്നു അന്ത്യംവരെയും കഴിഞ്ഞുകൂടിയത്.പണിക്കർക്ക് കെ.എൻ തങ്കമ്മയിൽ ആറു സന്താനങ്ങൾ ജനിച്ചു. ആർ.നാരായണപണിക്കർസാറിൻ്റെയും കെ.എൻ.തങ്കമ്മയുടെയും പ്രഥമപുത്രി എൻ.സരോജിനി അമ്മ ബി.എ.ബി.റ്റി ( Late) (പാൽക്കുളങ്ങര എൻ.എസ്.എസ്.ഹൈസ്ക്കൂൾ റിട്ട: ഹെഡ്മിസ്ട്രസ് ) ഭർത്താവ് പി.കെ.കേശവപ്പണിക്കർ (Late), രണ്ടാമത്തെ മകൾ റ്റി.എൻ.സരസ്വതി അമ്മ.ബി.എ, ബി..റ്റി. (Late) പാൽക്കുളങ്ങര എൻ.എസ്.എസ്.ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. ഹൃദ്യമായി പാടാൻ കഴിവുളള അവർബിരുദം നേടുകമാത്രമല്ല ഗാനഭൂഷണം പാസ്സാവുകയും ചെയ്തിട്ടുണ്ട്. റിട്ട: ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.കേശവപിള്ള (Late) യാണ് അവരുടെഭർത്താവ്, പണിക്കരുടെ മകൻ കേണൽ എൻ.ബാലകൃഷ്ണൻനായർ ( Late) നൈജീരിയൽ സർവ്വേയർ ജനറൽ ആയിരുന്നു. മലയാളികൾക്ക് സുപരിചിതനായ എം.കെ.കെ.നായരുടെ സഹോദരി രാജേശ്വരിഅമ്മ (Late) യാണ് അദ്ദേഹത്തിൻ്റെ സഹധർമ്മിണി, നാലാമത്തെ മകൾ ശ്രീമതി.എൻ.ലളിതാംബികാദേവി (ലളിതാദാസ്) (ഫൗണ്ടർ, ബാംഗ്ലൂർ ക്ലബ്ബ് ഓഫ് കഥകളി & ആർട്സ്), സെൻട്രൽ വാട്ടർ ആൻ്റ് പവർ കമ്മിഷനിലെ സുപ്രണ്ടിംഗ് എൻജിനിയർ ആയിരുന്ന കെ.ജി.ദാസ് (Late) ആണ്ഭർത്താവ്.എം.കെ.കെ.നായരുടെ സഹോദരനാണ് കെ.ജി.ദാസ്.അടുത്ത പുത്രി ശ്രീമതി.എൻ.രാധികാദേവി (ഫൗണ്ടർ ,സംഗീത – സരിത മഹാകവി കെ.സി കേശവപിള്ള മെമ്മോറിയൽ മ്യൂസിക് അക്കാദമി, തിരുവനന്തപുരം). മഹാകവി കെ.സി കേശവപിള്ളയുടെ മകനായ പ്രൊഫ.കെ.എൻ ഗോപാലപിള്ളസാറിൻ്റെ മകൻ ശ്രീ.ജി.പി.സുന്ദരേശൻ (ഇന്ത്യൻ പൊട്ടാഷ്കമ്പനി മദ്രാസ് ) ആണ് വിവാഹംകഴിച്ചത്.ഏറ്റവും ഇളയ മകളായ ശ്രീമതി.എൻ.ഇന്ദിരദേവി (സംഗീത അദ്ധ്യാപിക പാൽക്കുളങ്ങര) ഭർത്താവ് ശ്രീ.പി.ആർ.നാഥ് (റിട്ട. മിനിസ്ടി ഓഫ് വാട്ടർ & ഇലക്ട്രിസിറ്റി. കുവൈറ്റ്), ആർ. നാരായണപ്പണിക്കർ സാറിൻ്റെആദ്യ വിവാഹത്തിലെ മകൻ എൻ. ശ്രീധരൻപിള്ള (Late ) ഐ.എൻ.എ ഭടനും തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ” കാലാനിധി ” മാസികയുടെപത്രാധിപമായിരുന്നു. മഹാകവി കെ.സി കേശവപിള്ളയുടെ മകൻ കെ.എൻ. നാരായണ പിള്ളയുടെ മകൾ കമലമ്മ (Late) ആയിരുന്നു ശ്രീധരൻ പിള്ളയുടെഭാര്യ.ഇംഗ്ലീഷിൽ നിരവധി ബാലസാഹിത്യകൃതികളുടെ രചയിതാവും കവയത്രിയുംകാർട്ടൂണിസ്റ്റുമായമീനാദാസ് നാരായണൺ,ആർ .നാരായണപ്പണിക്കർസാറിൻ്റെചെറുമകളാണ് മലയാള വാചസ്പതിയായ ആർ.നാരായണപ്പണിക്കർ 1959 ഒക്ടോബർ 29-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.
