സാമൂഹ്യ പരിഷ്കർത്താവ്,വിദ്യാഭ്യാസ വിചക്ഷണൻ,സാഹിത്യകാരൻഎന്നീ നിലകളിൽ നവോത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു പ്രൊഫ. കെ .പരമുപിള്ള. “എം എ പരമുപിളള “എന്ന വിശേഷണം കൂടാതെ അദ്ദേഹത്തിൻ്റെപേര് പറയുന്നവർ ചുരുക്കമായിരുന്നു.ചങ്ങനാശ്ശേരി പുഴവാതുകരയിൽ ചക്കാലയിൽകൊച്ചുപുരയ്ക്കൽ വീട്ടിൽകൊല്ലവർഷം 1045 (1870) മീനം 4-ാം തീയതി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ , ഹൈസ്കൂൾ വിദ്യാഭ്യാസംകൊല്ലം ഗവൺമെൻറ് ഹൈസ്കൂളിൽ.മെട്രിക്കുലേഷൻ പാസായപ്പോൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ചേരുകയും രസതന്ത്രം ഐച്ഛികമായി എടുത്തത് 1891-ൽ ബി .എ പാസാക്കുകയും ചെയ്തു.തിരുവിതാംകൂർ സർക്കാർഅദ്ദേഹത്തെ ഹൈസ്കൂൾ അധ്യാപകനായി നിയമിച്ചു. തുടർന്ന്കോട്ടാർ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി. തുടർന്ന് അദ്ദേഹംമദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എം. ബിരുദംനേടി. തിരുവിതാംകൂറിൽനായർസമുദായത്തിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യമെടുത്ത് ആദ്യം എം. എ പരീക്ഷ പാസ്സാകുന്നവ്യക്തി പ്രൊഫ. കെ. പരമുപിള്ളയാണ് .ഇംഗ്ലീഷ് സാഹിത്യം അന്ന് ആരും കൈവയ്ക്കാൻ മുതിരുന്ന ഒരു വിഷയമായിരുന്നില്ല.അതിനാൽ അതിൽ അദ്ദേഹം നേടിയ പ്രാവീണ്യം അക്കാലത്ത് ഒരു മഹാത്ഭുതമായി കരുതപ്പെട്ടു.വളരെ പാവപ്പെട്ട നിലയിൽ നിന്ന് കഷ്ടപ്പെട്ട് അന്യസഹായത്തിൽ പഠിച്ചു ഉയർന്ന ഒരു മഹാനായിരുന്നു അദ്ദേഹം.ബുക്കർ ടി വാഷിംഗ്ടനായിരുന്നുഅദ്ദേഹത്തിൻ്റെ ആരാധ്യപുരുഷൻ.തുടർന്ന് 1908-ൽഅദ്ദേഹം കൊല്ലം ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്ററായി.താമസിയാതെ തിരുവിതാംകൂർ സർക്കാർ.കോട്ടയം ഡിവിഷൻ സ്കൂൾഇൻസ്പെക്ടറായി നിയമിച്ചു.ഈ കാലഘട്ടത്തിൽ 1914 ഒക്ടോബർ 31ന് മന്നത്ത്പത്മനാഭന്റെ നേതൃത്വത്തിൽ ‘, ” നായർ സമുദായഭ്യത്യജനസംഘം “രൂപീകൃതമായി. “നായർസമുദായത്തിന് വേണ്ടി സേവനംഅനുഷ്ഠിക്കുന്ന സംഘം”എന്ന അർത്ഥത്തിൽഇംഗ്ലീഷിൽ “നായർ സർവീസ് സൊസൈറ്റി”എന്ന പേര് പണ്ഡിതനായ പ്രൊഫ. കെ.പരമുപിള്ളയാണ്നിർദ്ദേശിച്ചത്. “പറഞ്ഞു പ്രചാരം ലഭിക്കുമ്പോൾ ഒരു സാധാരണ മലയാളപദം പോലെ അതായിത്തീരം ” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അദ്ദേഹത്തിൻ്റെനിർദ്ദേശം സ്വീകരിച്ച് മന്നത്ത് പത്മനാഭൻ യോഗം വിളിച്ചുകൂട്ടിഈ സംഘത്തിൻ്റെ പേര് “നായർ സർവീസ് സൊസൈറ്റി” എന്നായിരിക്കും എന്ന് തീരുമാനിച്ചു.എൻഎസ്എസിന്റെ പുരോഗതിക്ക് വേണ്ടഒത്താശകൾ ചെയ്തിട്ടുള്ള ആദ്യകാല മെമ്പർമാരിൽ ഒരാളാണ് പ്രൊഫ. കെ. പരമുപിള്ള. കൊല്ലവർഷം 1091-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ്പ്രൊഫസർ കെ പരമുപിള്ളയെതിരുവനന്തപുരം ആർട്സ് കോളേജിൽ ഇംഗ്ലീഷ്പ്രൊഫസർ ആയി നിയമിച്ചു.ഈ അവസരത്തിൽ1091 ചിങ്ങമാസം 9-ാം തീയതി പെരുന്ന കരയോഗത്തിൽ വച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രൊഫ.കെ.പരമുപിള്ളയ്ക്ക് യാത്രയയപ്പു യോഗം ചേർന്നു. പ്രൊഫ. കെ.പരമുപിള്ളയുടെ മറുപടി പ്രസംഗത്തിൽ “അല് പകാലം കൊണ്ട് സർവീസ് സൊസൈറ്റിക്ക് ഉണ്ടായ വളർച്ചയെയും, സൊസൈറ്റി പ്രവർത്തനത്തിന് തന്നെ ഒരാളെങ്കിലും ഉണ്ടാകേണ്ടതിൻ്റെ ആവശ്യത്തേയും, ത്യാഗം ചെയ്യാനുള്ള സന്നദ്ധതയിലാണ് സർവീസ് സൊസൈറ്റിയുടെ ഭാവിസ്ഥിതി ചെയ്യുന്നതെന്നുള്ള വസ്തുതയേയും ” പ്രൊഫ. കെ. പരമുപിള്ളഎടുത്തു പറഞ്ഞു. ഈ യോഗത്തിൽ വച്ച് മന്നത്ത്പത്മനാഭൻ “എൻ്റെ വക്കിൽപണി ഈ ബഹുജന സമക്ഷം രാജി വച്ചിരിക്കുന്നു എന്നും ബാക്കി ജീവിതകാലം സമുദായ പ്രവർത്തനത്തിനായി സമർപ്പിച്ചിരിക്കുന്നുവെന്നും പ്രസ്താവിച്ചു. ‘പിന്നീടുള്ളത് ചരിത്രം …: ഇംഗ്ലീഷ്സാഹിത്യ പണ്ഡിതനായിരുന്നെങ്കിലും പ്രൊഫ. കെ.പരമപുള്ള മാതൃഭാഷയെ മറന്നില്ല. ബുക്കർ ടി. വാഷിങ്ടൻ ( ഇംഗ്ലീഷ്/ മലയാളം),ഒരു സ്വപ്നം, വിഭ്രമവിഹാസം, രാജകുമാരി, വാക്യരചന,മനോമോഹന കഥകൾ, സന്മാർഗ്ഗ കഥകൾ, ചരിത്ര കഥകൾ, സ്വഭാവ രചന, ചില മഹാന്മാർ, രാജകഥകൾ, ഷേക്സ്പിയർ കഥകൾ ,ചാസർ കഥകൾ ,വിനോദ കഥകൾ,കഥാമഞ്ജരി , ശ്രീരാമകൃഷ്ണപരമഹംസൻ, തിരുവിതാംകൂർ ഭൂമിശാസ്ത്രം, ഭഗവദ്ഗീത, മാസ്മരവിദ്യ, ഹിപ്നോട്ടിസം,എന്നീ അമൂല്യ ഗ്രന്ഥങ്ങൾ പ്രൊഫ.കെ. പരമുപിള്ളകൈരളിക്ക് കാഴ്ചവെച്ചു.ബുക്കർ ഡി വാഷിങ്ടൻ്റെജീവചരിത്രം എഴുതി ഒരു പ്രതി അദ്ദേഹത്തിനയച്ചുകൊടുക്കുകയും അദ്ദേഹം അതു കൈപ്പറ്റി കൊണ്ട് അഭിനന്ദനരൂപേണമറുപടി അയയ്ക്കുകയും ചെയ്കയുണ്ടായി.പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുംതിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവൻ പ്രൊഫ. കെ. പരമുപിള്ള എഴുതിയ ‘ ബുക്കർ ടി. വാഷിങ്ടൻ” എന്ന ജീവചരിത്ര പുസ്തകം അദ്ദേഹത്തിന് വലിയ ഉത്തേജനം നല്കിയിട്ടുണ്ട് എന്ന് “ജീവിത’ സമരം ”ആത്മകഥയിൽ പറഞ്ഞിരിക്കുന്നു. കൊല്ലവർഷം 1094 (1918) തുലാം 16-ാം തീയതി പ്രൊഫ. കെ. പരമുപിള്ള അന്തരിച്ചു.
2025-11-02
