കവി ഗ്രന്ഥകാരൻ , അദ്ധ്യാപകൻ, കേരള ഭാഷാ ഇൻസിറ്റിറ്റ്യൂട്ട്അസിസ്റ്റൻറ് ഡയറക്ടർഎന്നീ നിലകളിൽ പൊതുജീവിതത്തിൽ ജ്വലിച്ചുനിന്നിരുന്നപ്രതിഭാശാലിയായിരുന്നു പ്രൊഫ. സി.കുമാരൻ മൂസദ് എന്ന സി.കെ മൂസദ് സാർ 1921 ജൂൺ 23 -ാം തീയതി ഏറനാട് താലൂക്കിലെ ചണ്ണഴി ഇല്ലത്ത് അധികാരി മൂസ്സ് ആയ ചണ്ണഴി കുമാരൻ മൂസ്സിൻ്റെയും പാർവതി അന്തർജനത്തിൻ്റെയും പുത്രനായി ജനിച്ചു. കോട്ടക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം 10-ാം ക്ലാസിൽ മലബാർ ഡിസ്ട്രിക്റ്റിൽ ഒന്നാം റാങ്ക് കിട്ടിയതിനാൽ ഉപരിപഠനത്തിനുള്ള Connolly സ്കോളർഷിപ്പിന് അർഹനായി. തിരുച്ചിറപ്പള്ളി സെൻ്റ് ജോസഫ്കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റിന്സ്കോളർഷിപ്പ് കൂടി പഠനം തുടർന്നു 1937 ൽഇന്റർമിഡിയറ്റ് ഒന്നാംക്ലാസോടെ പാസായി തുടർന്ന് BSc .ഓണേഴ്സ് ബിരുദംസെക്കൻഡ് റാങ്ക് ആയിപാസായി. 1941-ൽതൃശ്ശൂർ അടുത്തുള്ള വിലങ്ങൻ കുന്നിലുള്ള ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്കൂളിൽ അധ്യാപകനായി. 1942-ൽചങ്ങനാശ്ശേരി St. Berchman’sകോളേജിൽ ലക്ചറർ ആയിനിയമിതനായി.ഈ കാലഘട്ടത്തിലാണ് “പതിരുകൾ ” എന്നപേരിൽ കവിതകൾ എഴുതി.പഠിക്കുന്ന കാലത്ത് തന്നെ മഹാത്മാഗാന്ധിയുടെ എളിയ ജീവിതംഎൻറെ ജീവിതത്തിൽ പകർത്തിയ ആളാണ് പ്രൊഫ സി.കെമൂസദ് സാർ .ഖദർ ആയിരുന്നു എന്നും ധരിച്ചിരുന്നത് 1947-ൽകടത്തനാട്ട് ആയഞ്ചേരി കോവിലകം ഉദയവർമ്മ രാജയുടെ ഏക മകൾ രാജലക്ഷ്മിയെ വിവാഹം കഴിച്ചു.അദ്ദേഹം St. Ber chman’s കോളേജിൽ നിന്ന് രാജിവച്ചു പാലക്കാട് ഒരു ട്യൂട്ടോറിയൽ കോളേജ് തുടങ്ങി.ഇളയ സഹോദരങ്ങളായ കൃഷ്ണൻ മൂസും പ്രൊഫ.ബൽറാമൂസും ചേർന്നു M.B. College എന്ന പേരിൽ. പ്രൊഫ. സി.കെ മൂസദ് അതിൻ്റെ സ്ഥാപക പ്രിൻസിപ്പാളുമായി .മലബാറിലെ ട്യൂട്ടോറിയൽ പ്രസ്ഥാനത്തിൻറെ പിതാവ് എന്ന് പ്രൊഫ. സി.കെ. മൂസ ദിനെ വിശേഷിപ്പിക്കാം.താമസിക്കാൻ ഹോസ്റ്റൽ ഉള്ള ഏക കോളേജ് ആയിരുന്നു എം .ബി ട്യൂട്ടോറിയൽ കോളേജ്. കോഴിക്കോട്,തലശ്ശേരി, കൊടുവായൂർ, കോയമ്പത്തൂർഎന്നിവിടങ്ങളിൽ ബ്രാഞ്ച് ഉണ്ടായിരുന്നു ഏകദേശം 20 കൊല്ലം ഈ പ്രസ്ഥാനം കൊണ്ട് നടന്നു. 1966-ൽകേരള ഗാന്ധി കെ കേളപ്പജിയുടെനിർദ്ദേശപ്രകാരംഎം ബി കോളേജ് അനുജൻ കൃഷ്ണൻ മൂസ്സിനെഏൽപ്പിച്ച് NSS ഒറ്റപ്പാലം കോളേജിൽ ലക്ചറർ ആയി നിയമിക്കുകയും തുടർന്ന് നെന്മാറ NSS കോളേജിൻ്റെ ആദ്യത്തെ പ്രിൻസിപ്പൽ ആക്കുകയു ചെയ്തു. തുടർന്ന് 1968-ൽരൂപീകൃതമായ കേരള ഭാഷഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടറായി നിയമിതനായി. തുടർന്ന്താമസം തിരുവനന്തപുരത്തേക്ക് മാറ്റി.അന്ന് ഡയറക്ടർ പ്രശസ്ത സാഹിത്യകാരൻ എൻ വി കൃഷ്ണവാരിയർ ആയിരുന്നു.വളരെയധികം ഫിസിക്സ്, കെമിസ്ട്രി ,മാത് സ് പുസ്തകങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു പ്രസിദ്ധീകരിക്കുന്നതിൽ പ്രൊഫ സി.കെ. മൂസത് സ്‌തുത്യർഹമായ പങ്കാണ് വഹിച്ചത്.റഫൻസ് പുസ്തകമായുംടെക്സ്റ്റ് പുസ്തകമായും പി.ഡി.സി ,ഡിഗ്രി ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പുസ്തക ശൃംഖല വളരെയധികം സഹായിക്കുകയും ചെയ്തു. 1980-ൽ ഭാഷാ ഇൻസ്റ്റ്യൂട്ടിൽ നിന്ന് വിരമിച്ചു.ഈ കാലഘട്ടത്തിൽ “മഹാകവി വള്ളത്തോളിന്റെ ജീവചരിത്രം”, “ശ്രീകണ്ഠേശ്വരംപത്മനാഭപിള്ളയുടെ ജീവചരിത്രം ” , “വൈക്കത്ത് പാച്ചു മൂത്തതിൻ്റെ ജീവചരിത്രം ” , കവികുലഗുരു “പി കൃഷ്‌ണവാരിയരുടെ ജീവചരിത്രം ” , മാതൃഭൂമിക്ക് വേണ്ടി സ്ഥാപകൻ ” കെ മാധവൻ നായരുടെ ജീവചരിത്രം ” ,കേരളഗാന്ധി കെ കേളപ്പജിയുടെ ജീവചരിത്രം “കേളപ്പൻ എന്ന മഹാ മനുഷ്യൻ”, “പരമാണു ലോകം”, “ഭൗതികശാസ്ത്രങ്ങൾ “, “ശാസ്‌ത്ര ചിന്തകൾ “, “സാഹിത്യ വീക്ഷണം”, “ശാസ്ത്ര സാഹിത്യപ്രസ്ഥാനം “, “മലയാളം – മലയാളം – ഇംഗ്ലീഷ് നിഘണ്ടു ” , ” ശ്രീ ശങ്കരാചാര്യർ (മഹച്ചരിതമാല ) “, “പ്രാചീന ഗണിതം മലയാളത്തിൽ “, “.രാമകഥ മലയാളത്തിൽ “, മോഹിനിയാട്ടം (ഇംഗ്ലീഷ്) എന്നീ പ്രധാനഗ്രന്ഥങ്ങൾ അദ്ദേഹം കൈരളിക്ക് കാഴ്ചവച്ചു. 1980-ൽഭാഷാ ഇൻസ്റ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശേഷംനിരവധി സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചു. 1985-ൽ പ്രൊഫ. സി.കെ. മൂസദ്തിരുവനന്തപുരത്തോട് വിടപറയുകയും പാലക്കാടുള്ള സ്വന്തം വീട് ആയ സുദർശനത്തിലേക്ക് താമസം മാറ്റുകയും ചെയ്തു. 1991 ഏപ്രിൽ 9 -ാം തീയതി പ്രൊഫ സി.കെ. മൂസദ് എന്ന മഹാൻ ഈ ലോകത്തിൽ നിന്ന് വിട വാങ്ങി. ഭാര്യ രാജലക്ഷ്‌മി ടീച്ചർ Late ( റിട്ട:കോട്ടൺഹിൽ സ്‌കൂൾ അദ്ധ്യാപിക) മക്കൾ ശൈലജ, പത്മജ , ഡോ.സുചേത, ഉദയകുമാർ (എൻജിനീയർ), പാർവതി.
2026-04-09
