പ്രിയ വർഗീസിന്അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകി കണ്ണൂർ സർവകലാശാല1 min read

4/7/23

കണ്ണൂർ :ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ്   പ്രൊഫസറായി നിയമിച്ച് കണ്ണൂര്‍ സര്‍വകലാശാല  .15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിർദ്ദേശം.

പ്രിയയുടെ നിയമനം നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് പട്ടിക പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ പ്രിയയുടെ നിയമനത്തിലുള്ള സാധ്യത തെളിഞ്ഞത്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലും അനുകൂല നിയമോപദേശം നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കണമെന്ന് കാണിച്ച്‌ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയയുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങൂകയാണ് യു.ജി.സി.

Leave a Reply