തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗ് മുൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗിന് തുടക്കമായി. നാലു ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെൻ്റ് യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ മുൻ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ സോണി ചെറുവത്തൂർ മുഖ്യാതിഥിയായി.

പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ.സാനു, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ആർ. ചന്ദ്രാനന്ദ്, ചെയർമാൻ ജോയ് നായർ എന്നിവർ സംസാരിച്ചു.

Leave a Reply