പ്രണയ മന്ദാരം – പ്രണയിനികൾക്ക് വിരുന്നു മായി ഒരു ആൽബം.1 min read

പ്രണയിനികൾക്ക് ഒരു പ്രണയ വിരുന്നുമായി ഒരു സംഗീത ആൽബം പുറത്തിറങ്ങി. പ്രണയമന്ദാരം എന്ന് പേരിട്ട ഈ സംഗീത ആൽബത്തിൽ, അമുദ വല്ലി, രാജവരുവാള എന്നീ തമിഴ് മലയാളം സിനിമകളിലെ നായകൻ, താജുദീൻ കൊടുങ്ങല്ലൂർ നായകനായി അഭിനയിക്കുന്നു. ഭാരത് വിഷ്വൽ മീഡയയ്ക്കു വേണ്ടി കണ്ണൻ ടി.വി സംവിധാനം ചെയ്യുന്ന ഈ സംഗീത ആൽബം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആദ്യ ദിനം തന്നെ, പ്രേക്ഷകപ്രീതി നേടി മുന്നോട്ടു കുതിക്കുകയാണ് ഈ ആൽബം.

എല്ലാ പ്രണയങ്ങളും ഒരുമ്മിക്കാൻ ഉള്ളതല്ലെന്നും, മനസ്സിൽ ജീവിക്കാൻ ഉള്ളതാണെന്നും ഉള്ള മികച്ച സന്ദേശമാണ് ഈ ആൽബത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിക്കുനത്.

ഭാരത് വിഷ്യൽ മീഡിയയ്ക്കുവേണ്ടി കണ്ണൻ ടി.വി സംവിധാനം ചെയ്യുന്ന പ്രണയമന്ദാരം, ഗാന രചന, സംഗീതം, ആലാപനം – സുമൻ ഇരിങ്ങാലക്കുട, ഡി.ഒ.പി, ഡ്രോൺ – പ്രസാദ് കൊല്ലങ്കോട്, ഓർക്കസ്ട്രേഷൻ, എഡിറ്റിംഗ് – സബരീഷ് കെ, പ്രൊഡക്ഷൻ കൺട്രോളർ – ധാലീഷ് സി, മേക്കപ്പ് – സ്നേഹ തൃശൂർ,ആർട്ട് – രാജീവ്, മാനേജർ – രഞ്ജിത്ത് കുന്നത്തങ്ങാടി, സ്റ്റുഡിയോ – വൈശാഖം ഗുരുവായൂർ, പി.ആർ.ഒ – അയ്മനം സാജൻ

താജുദീൻ കൈപ്പമംഗലം, പ്രത്യൂഷ, രാജേഷ്,സ്നേഹ തൃശൂർ എന്നിവർ അഭിനയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *