കാട്ടാക്കട :: പ്രചരണത്തിന് ആവേശം പകർന്ന്വോട്ടർമാരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി കാട്ടാക്കട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ പഞ്ചായത്ത് തല പദയാത്രകൾക്ക് തുടക്കമായി. കഴിഞ്ഞദിവസം വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കൊല്ലംക്കോണത്ത്നിന്ന് ആരംഭിച്ച പദയാത്ര ചന്തമുക്കുവഴി പേയാട് ജംഗ്ഷനിൽ സമാപിച്ചു. പദയാത്ര ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി Adv.S. സുരേഷ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന് അരാജകത്വ ഭരണത്തിന് അറുതി വരുത്താനുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും ദേശീയപാതയും നേമം റെയിൽവേ സ്റ്റേഷൻ വികസനത്തിനു വേണ്ടി പ്രവർത്തിച്ച പി കെ കൃഷ്ണദാസിനെ കാട്ടാക്കടയിലെ ജനങ്ങൾ ഇത്തവണ തെരഞ്ഞെടുക്കുമെന്ന് സുരേഷ് പറഞ്ഞു. 300 കോടി രൂപയുടെ വികസന പ്രവർത്തനമാണ് കേന്ദ്രസർക്കാർ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷന് വേണ്ടി നടപ്പിലാക്കുന്നത്. റെയിൽവേ വികസനത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കാട്ടാക്കട നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്എന്നും സുരേഷ് പറഞ്ഞു.
സമാപന സമ്മേളനം പേയാട് ജംഗ്ഷനിൽ ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു.
ബിജെപി നേതാക്കളായ കാട്ടാക്കട ഹരി, പേയാട് കാർത്തികേയൻ, സുധീഷ് തിരുനെല്ലിയൂർ , ദീപക് വിളപ്പിൽ, രാജേഷ് ബാബു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വൈസ് പ്രസിഡന്റ് സി എസ് അനിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങി നൂറുകണക്കിന് പ്രവർത്തകർ പദ യാത്രയുടെ ഭാഗമായി .
