ആവേശത്തിര ഉണർത്തി കാട്ടാക്കട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമ നിർദേശപത്രിക  സമർപ്പിച്ചു1 min read

കാട്ടാക്കട :: നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടിയാണ് പ്രകടനമായിഎത്തിയാണ് കാട്ടാക്കട നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. വരണാധികാരിയായ വെള്ളയമ്പലം ജില്ല വ്യവസായ  കേന്ദ്രത്തിലെ മേധാവിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിൽ സ്ഥാനാർത്ഥിക്കൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, മഹാരാഷ്ട്ര എംപി ഭാഗ്വത് കിഷൻറാവു കരാഡ്, വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,

ബിജെപി ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പരുത്തിപള്ളി സുരേന്ദ്രൻ. തുടങ്ങിയവർ പങ്കെടുത്തു.
നാമ നിർദ്ദേശ പത്രികയ്ക്ക്  ഒപ്പം കെട്ടിവയ്ക്കാനുള്ള പണം മാറനല്ലൂരിലെ ഓട്ടോ തൊഴിലാളികളാണ് NDA സ്ഥാനാർത്ഥിക്ക് നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *