തിരുവനന്തപുരം : പിണറായിക്കാലം
തീ വിലക്കാലം”കടക്ക് പുറത്ത്” എന്ന മുദ്രാവാക്യം ഉയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂർ നിരാഹാര സമരം സെക്രട്ടേറിയറ്റിനു മുന്നിൽ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ
ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ജനങ്ങൾ
അതിരൂക്ഷമായ വിലക്കയറ്റത്തിൽ പിടയുമ്പോൾ പിണറായി വിജയനെയും സിപിഎം നേതാക്കളെയും മാത്രമാണ് വിലക്കയറ്റം ബാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണം വിറ്റ കാശും അയ്യപ്പ സംഗമത്തിലൂടെ തട്ടിയ പണവും സിപിഎം നേതാക്കളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എൽ എ, കേരള കോൺഗ്രസ് (ജോസഫ്) വർക്കിംഗ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം വിൻസന്റ് എം എൽ എ,ഡി സി സി പ്രസിഡണ്ട് എൻ. ശക്തൻ
എം എൽ എ മാരായ
കെ. കെ. രമ അൻവർ സാദത്ത്, ടി ജെ വിനോദ്, എൽദോസ് കുന്നപ്പിള്ളി,
കെ പി സി സി ഭാരവാഹികളായ നെയ്യാറ്റിൻകര സനൽ,
എം എ വാഹിദ്,ആർ ലക്ഷ്മി,കെ.എസ് ശബരിനാഥ്, രമണി പി.നായർ
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലാ പ്രസിഡന്റ് ഗായത്രി വി നായർ, സംസ്ഥാന ജനറൽ സെക്രട്ടറി എൽ അനിത എന്നിവർ പ്രസംഗിച്ചു.
അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലകളിൽ ഉപവാസ സമരവും ബ്ലോക്ക് മണ്ഡലം തലങ്ങളിൽ ധർണ്ണയും വനിത ദിനമായ മാർച്ച് എട്ടിന് വഞ്ചന ദിനമായി ആചരിക്കുമെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.
