1893 ഇടവമാ മാസത്തിൽ കൊല്ലം ,പരവൂർ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെമകനായി ജനിച്ചു 1916-ൽതിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നുംബി എ ഇംഗ്ലീഷ് രണ്ടാം റാങ്കോടെ വിജയിച്ചു.1917ൽ തിരുവിതാംകൂർ ഹജൂർ കച്ചേരിയിൽ ക്ലർക്കായി സർവീസിൽ പ്രവേശിച്ചു. ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ തിരുവനന്തപുരം ലാകോളേജിൽ നിന്ന് ബി.എൽ പാസായി.1925ൽ ചെങ്ങന്നൂർ സ്റ്റേഷനറി മജിസ്ട്രേറ്റ് ആയി നിയമിതനായി. തുടർന്ന്തഹസിൽദാർ , അസിസ്റ്റൻറ്പേഷ്കാർ,ഗവൺമെൻറ് അസിസ്റ്റൻറ് സെക്രട്ടറി,അഞ്ചൽ സൂപ്രണ്ട് ഗവൺമെൻറ് സെക്രട്ടറിഎന്നീ ഉദ്യോഗങ്ങളിൽ സേവനമനുഷ്ഠിച്ചു. 1945-ൽകോട്ടയം പേഷ്കാർ ആയി നിയമിക്കപ്പെട്ടു.ശ്രീമൂലം അസംബ്ലി,ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നീ രണ്ടു സഭകളിലും 1944 മുതൽ 1947 വരെഅംഗമായിതിരുവിതാംകൂർ സർക്കാർ നോമിനേറ്റ് ചെയ്തു. 1946-ൽകൊല്ലത്ത് എസ്.എൻ.ഡി.പി യോഗം വകശ്രീനാരായണ കോളേജ് തുടങ്ങാൻതിരുവിതാംകൂർ സർക്കാരിൽ നിന്ന് 28ഏക്കർ ഭൂമി ലഭിക്കാൻവേണ്ട സർക്കാർതല ഇടപെടലുകൾ നടത്തി .1948 ചിങ്ങമാസംസർവീസിൽ നിന്ന് റിട്ടയർ ചെയ്തു..തുടർന്ന് എസ്.എൻ.ഡി.പി. യോഗംഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1948 മുതൽ 1950 മാർച്ച് മാസംവരെ ആർ. ശങ്കർതിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്നപ്പോൾ പേഷ്കാർ ബി. പരമു ‘എസ്എൻഡിപി യോഗംജനറൽ സെക്രട്ടറിയുടെയും ശ്രീനാരായണ കോളേജ് മാനേജരുടെയും ചുമതല വഹിച്ചു.1950 മെയ് മാസം ഹിന്ദു എംഎൽഎമാരുടെ പ്രതിനിധിയായി51 വോട്ടുകൾ നേടി ബി പരമു മുൻ തിരുവിതാംകൂർ മുൻചീഫ് സെക്രട്ടറി സി.ഒ. മാധവനെ (48 vote)പരാജയപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി.മുൻ തിരുവിതാംകൂർ ദിവാൻ പി.ജി.എൻ.ഉണ്ണിത്താൻ ആയിരുന്നുദേവസ്വം ബോർഡ്പ്രസിഡൻ്റ്,രാമവർമ്മ തമ്പുരാൻ ആയിരുന്നുമറ്റൊരംഗം.1954 വരെദേവസ്വം അംഗമായി തുടർന്നു. ഈ കാലഘട്ടത്തിൽതിരുവനന്തപുരം ശ്രീരാമകൃഷ്ണാമിഷൻ ആശുപത്രി, വർക്കലശിവഗിരി എസ് എൻ മെഡിക്കൽ ആശുപത്രിഎന്നിവയുടെനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗ്രാൻഡ് അനുവദിച്ചു.ദേവസ്വം ബോർഡിൻ്റെ പ്രവർത്തനങ്ങൾക്ക് മാതൃകയായി.പ്രമുഖ സാമൂഹ്യ പരിഷ്കർത്താവ്പരവൂർ വി കേശവനാശാൻ്റെ (1859-1917) ഏകസഹോദരിയുടെ മകനാണ് പേഷ്ക്കാർ ബി.പരമു . തിരുവിതാംകൂറിലെ പ്രമുഖ ഭിഷഗാചാര്യ ബി. നീലകണ്ഠൻവൈദ്യർ (1887-1955 )ജ്യേഷ്ഠ സഹോദരനാണ്, ശ്രീ മൂലംപ്രജാസഭാംഗവും തിരുവിതാംകൂർ, തിരു-കൊച്ചിനിയമസഭാംഗവുമായിരുന്ന അഡ്വ പരവൂർ. പി. കുഞ്ഞുകൃഷ്ണൻ (Late), സഹോദരി പുത്രനാണ്. മുൻ തിരുവിതാംകൂർ, തിരു-കൊച്ചിനിയമസഭാംഗമായിരുന്ന അഡ്വ എസ്. കുട്ടൻ (നെയ്യാറ്റിൻകര )മരുമകനാണ്. പത്രാധിപർ ടി.കെ നാരായണൻ (1882- 1939) എഴുതിയ “പരവൂർ വി .കേശവനാശാൻ്റെജീവചരിത്രം, ” “എസ്.എൻ.ഡി.പി. യോഗംകനക ജുബലി ഗ്രന്ഥം “,ആർ.നാരായണപണിക്കർ സാർ എഴുതിയ “കേരള ഭാഷാസാഹിത്യചരിത്രം ” (വാല്യം അഞ്ച്) ,ജി. പ്രിയദർശനൻസാർ എഴുതിയകേരള ഭാഷാ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരിച്ച “അമ്പത്തൊന്ന്കേരള പ്രതിഭകൾ”, സാഹിത്യപ്രവർത്തക സഹകരണ സംഘംപ്രസിദ്ധീകരിച്ച റ്റി.ഡി.സദാശിവൻസാർ എഴുതിയ “ശ്രീനാരായണ ഗുരുദേവനും ഗൃഹസ്ഥശിഷ്യന്മാരും (ഭാഗം ഒന്ന്) “, ജി. കമലമ്മടീച്ചർ എഴുതിയ “ഈഴവ സമുദായത്തിലെ മഹാരഥന്മാർ “, എം. പ്രഭാകരൻതമ്പി എഴുതിയ “മയ്യനാട് ഒരു ചരിത്രസമ്പന ഗ്രാമം (NBS )” , കേരള നിയസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധികരിച്ച “Hundred Years of Legislative Bodies in kerala, ” ജി. പ്രിയദർശനസാർ എഴുതിയ ” ശ്രീ നാരായണഗുരു ആന്തോളജി (ഭാഗം ഒന്ന്)”, “നിയമനിർമ്മാണസഭ ശതോത്തര രജത ജൂബിലിഗ്രന്ഥം, ( കേരള നിയമസഭാ സെക്രട്ടേറിയേറ്റ്)” എന്നീ പുസ്തകങ്ങളിൽ പേഷ്കാർ. ബി.പരമുവിനെഅനുസ്മരിക്കുന്നുണ്ട്. 1975 നവംബർ 12-ാം തീയതി പേഷ്കാർ ബി.പരമു അന്തരിച്ചു. ഭാര്യ മയ്യനാട് വയലിൽ വീട്ടിൽ സരസ്വതി ( Late), മക്കൾ സരളാ ഭാസ്കരൻ (Late), ഇന്ദിരകുട്ടൻ ( Late), ശാന്താ ഗോപാലൻ ( Late), പി. വിജയരാഘവൻ IFS (Late), ലീലാധർമ്മജൻ ( Late), പി. രാധാകൃഷ്ണൻ (Late), ഡോ. പി.രാജഗോപാൽ, .പി.ഹരിഹരൻ Er( Late)
2025-11-12
