പാറ്റൂർ രാധാകൃഷ്ണൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തി1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.

കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ  ചർച്ച ചെയ്തു. വികസിത തിരുവനന്തപുരം എന്ന ബിജെപി യുടെ ലക്ഷ്യവുമായി പൂർണ്ണമായും ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പദ്ധതികളെന്ന് നേതാക്കൾ പറഞ്ഞു.

ഈ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് യഥാർത്ഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും ബിജെപി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

 

Leave a Reply