പത്തനാപുരം: സെൻ്റ് സ്റ്റീഫൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേ അപ്രേം റമ്പാൻ സെമിനാർ ഹാളിൽ നടത്തി. അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോളേജിന്റെ മാനേജ്മെന്റ് പ്രതിനിധിയും ബോട്ടണി വിഭാഗം അധ്യാപകനുമായ ഫാ. (ഡോ.) റോയി ജോൺ അധ്യക്ഷത വഹിച്ചു. പുനലൂർ ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീമതി ബീന എസ്. ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. മൈക്രോബയോം സെന്റർ ഓഫ് എക്സലൻസ് (KSCSTE) ഡയറക്ടർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് നേടിയ കുമാരി ഫൗസിയ ആർ, ശ്രീ അശ്വിൻഘോഷ് എസ് , കുമാരി നന്ദന എസ് എന്നിവരെ ഉൾപ്പെടെ കോളേജിലെ വിവിധ കോഴ്സുകളിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
കേരള ഗവൺന്റിന്റെ മൈക്രോബയോം സെന്റർ ഓഫ് എക്സലൻസ് വിഭാഗവും നമ്മുടെ കോളേജും തമ്മിൽ ഗവേഷണ സാധ്യതകൾ മുൻനിർത്തി ധാരണ പത്രത്തിൽ ഒപ്പുവച്ചു.
ഈ ചടങ്ങിൽ ഡോ. അമ്പിളി സി.ആർ, ലിജു ടി. വർഗ്ഗീസ് എന്നിവർ എഡിറ്റ് ചെയ്ത ഭാഷാ വിഭാഗത്തിന്റെ “പാരഡൈം: മൾട്ടി ഡിസിപ്ലിനറി റിസർച്ച് ബുക്ക്” എന്ന ഗ്രന്ഥവും കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയായ അനിൽ പന്തപ്ലാവ് എഡിറ്റ് ചെയ്ത “പുതുമയുടെ പുതുഗന്ധം” എന്ന പുസ്തകവും പ്രകാശനം ചെയ്തു.
ഈ അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ബിജു എ., ശ്രീ. റോയി ജോൺ, ശ്രീ. സുരേഷ് ബി., ഡോ. സുബിൻ രാജ് എസ്സ്. എസ്സ്. , കൺവീനർ അൻസു സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു. കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ചടങ്ങിൽ പങ്കെടുത്തു.
