പാറയിൽ ഷംസുദീൻ ( 1923 -1982) 43 -ാം സ്മൃതിദിനത്തിലൂടെ, സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

സാഹിത്യകാരൻ, മികച്ചഅഭിഭാഷകൻ, വാഗ്മി, നിയമസഭാംഗവുമായി പാറയിൽ ഷംസുദീൻ 1923-ൽ വർക്കല, ഇടവപ്പാറയിൽ കുടുംബത്തിൽ ജനിച്ചു. ബി.എ, ബി.എൽ പാസ്സായി തിരുവനന്തപുരത്ത് കോടതികളിൽ പ്രാക്ടീസ് ചെയ്തു. നാടകം, നോവൽ,നിരൂപണം, ബാലസാഹിത്യം,വിവർത്തനം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. “ലളിത “, “മായാ മനുഷ്യൻ”, “രാഗ സുഷമ “, ”നമ്മുടെ ദേശീയ നേതാക്കൾ “, ” തേജ:പുഞ്ജങ്ങൾ “, “നവഗായകൻ “, ” ഇക്ബാലിൻ്റെ കത്തുകൾ “, “പൊലിഞ്ഞു പോയ പൊൻ താരം “, എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്. വിശ്വസാഹിത്യകാരൻ “ടർജനീവിൻ്റെ ഫാസ്റ്റ്”, മാക്സിം ഗോർക്കിയുടെ “ആദ്യത്തെ കഥ”, ദസ്തയേവ്സ്കിയുടെ “അണ്ടർ ഗ്രൗണ്ടിൽ നിന്നുള്ള കത്തുകൾ ” എന്നീ കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആർ. നാരായണപ്പണിക്കരുടെ “കേരള ഭാഷാ സാഹിത്യ ചരിത്രത്തിൽ പാറയിൽ ഷംസുദീനെ അടയാളപ്പെടുത്തിയിട്ടുണ്ട്.1960 മുതൽ 1965 വരെ വർക്കല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. ഇടവാ കേന്ദ്രമാക്കി രൂപീകരിച്ച “പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിൻ്റെ പ്രസിഡൻ്റായിരുന്നു, കെ.പി.സി.സിയിലും എ.ഐ.സി.സി.യിലും അംഗമായിരുന്ന അദ്ദേഹം 1982- ആഗസ്റ്റ് 29-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *