പരവൂർ വി.കേശവനാശാൻ (1859-1917) നാളെ 109 -ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ.1 min read

ശ്രീ നാരായണഗുരുദേവൻ്റെ ആചാരപരിഷ്കരണ സംരംഭത്തിൽ വലംകൈയായി നിന്നുപ്രവർത്തിച്ച ഉത്തമ ഗൃഹസ്ഥശിഷ്യനാണ് പരവൂർ കേശവനാശാൻ. അനാചാരധ്വംസനത്തിനും ആചാരപരിഷ്കരണത്തിനുംദേശസഭകൾ സ്ഥാപിക്കണമെന്നുള്ള ഗുരുപദേശമനുസരിച്ച്,കേരളത്തിലുടനീളം ദേശസഭകൾ ഉയർന്നുവന്നു. അവയിൽ സർവ്വപ്രധാനമാണ് കൊല്ലം, പരവൂർഈഴവ സമാജം.പ്രസ്തുതസമാജത്തിൻ്റെ ആഭിമുഖ്യത്തിലാണ് കേശവനാശാൻ സമുദായ സേവന പ്രവർത്തനങ്ങൾക്ക് വീര്യംപകർന്നത് ‘ഗുരുദേവൻ്റെ അനുഗ്രഹാശിസ്സുകളോടെ 1904-ൽ കൊല്ലം പരവൂരിൽ കേശവനാശാൻ പ്രാരംഭം കുറിച്ച ആചാരപരിഷ്കരണ പ്രവർത്തനങ്ങളുടെ അലമാലകളാണ് കേരളത്തിൽ അവർണ്ണ സമുദായങ്ങളുടെ നവോത്ഥാനത്തിന് സഹായകമായത്.ഗുരുദേവ ഭക്തനായ സമുദായ പരിഷ്കർത്താവ്, പ്രഗത്ഭനായ കവി, സംസ്കൃതാദ്ധ്യാപകൻ, പത്രപ്രവർത്തകൻ, ആയുർവേദാചാര്യൻ, പ്രാശ്നികൻ, പ്രജാസഭാസാമാജികൻ എന്നിങ്ങനെ വർണ്ണശബളമായ മഹാ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു പരവൂർ വി.കേശവനാശാൻ. അക്കാലത്തെ മഹാപണ്ഡിതന്മാരിൽ അഗ്രഗണ്യനുമായിരുന്നു. അദ്ദേഹം. 1892ൽ ആണ് “സുജനാനന്ദിനി ” പത്രംആരംഭിച്ചത്.അന്ന് മറ്റു പത്രങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നവ നസ്രാണി ദീപികയും മനോരമയും ആണ് . ഭാഷാപോഷിണിസഭ ഉണ്ടായിരുന്നു. ഡോ. പി.പല്പു അന്നു സമുദായ നേതൃത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നില്ല. പിന്നെയും 12കൊല്ലം കഴിഞ്ഞ ശേഷമാണ് എസ്.എൻ.ഡി.പി യോഗത്തിൻ്റെ ആരംഭം. ഒരു കാര്യം അസന്ദിഗ്ദ്ധമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സമുദായ പരിഷ്കർത്താക്കളുടെയിടയിൽ കേശവനാശാൻ്റെ സ്ഥാനം അദ്വിതിയമാണെന്ന്.

കേശവനാശൻ ജനിച്ചത് കൊല്ലം, പരവൂർ സാഹിത്യ പാരമ്പര്യമുള്ള തറവാട്ടിലാണ്. പാവള്ളിക്കളിക്കും കമ്പിടികളിക്കും മറ്റും ധാരാളംപാട്ടുകൾ രചിച്ചിട്ടുള്ള പരവൂർ എഴിയത്ത്കൊച്ചമ്പാളി ആശാൻ്റെ ( 1799-1834)ഭാഗിനേയൻ എഴിയത്ത് വൈരവൻവൈദ്യർ ആയിരുന്നു പിതാവ്. അദ്ദേഹം സുസമ്മതനായ ഒരു വൈദ്യനും അകാലത്തുപരവൂരിലെ ഈഴവ പ്രമാണികളിൽ പ്രഥമഗണനീയനുമായിരുന്നു. തിരുവിതാംകൂർമരാമത്ത് കോൺട്രാക്ടിലും കലാൽ കുത്തകയിലും ഏർപ്പെട്ട് അദ്ദേഹം ധാരാളം ധനംസമ്പാദിച്ചിരുന്നു.പരവൂർ തയ്യിൽ കുഞ്ഞുക്കുറുമ്പഅമ്മയുടെ സീമന്ത പുത്രനായി1859 ഫെബ്രുവരി 26 തീയതി കേശവനാശാൻ ജനിച്ചു.കേശവനാശാന്കൊച്ചു കുഞ്ചാളിഎന്ന ഒരുസഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.കേശവനാശാൻ്റെ മൂന്നാമത്തെ വയസ്സിൽ അമ്മമരിച്ചു പോയി.അനന്തരം വൈരവൻ വൈദ്യരുടെ ദ്വിതീയ പത്നി കാർത്തിക്കഴിക്കത്തു കുഞ്ഞു കുറുമ്പ അമ്മയുടെ രക്ഷയിലും ലാളനയിലുംമാണ് കേശവനാശാൻ വളർന്നത്.
5-ാം വയസ്സിൽ തന്നെ അച്ഛൻ കേശവനാശാനെ എഴുത്തിനിരുത്തി.പ്രാഥമിക പാഠങ്ങളും ചികിത്സാശാസ്ത്രങ്ങളും അഭ്യസിപ്പിച്ചത് പിതാവു തന്നെയാണ്. പരവൂർ ഇടത്തറഴികത്ത് ഗോവിന്ദനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ച് സംസ്കൃത ഭാഷാ പഠനത്തിൽ വ്യാപൃതനായി. ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം, യുധിഷ്ഠിര വിജയം തുടങ്ങിയ കാവ്യങ്ങൾ അഭ്യസിച്ചത് ഈ ഗുരുവിൽ നിന്നാണ്. അതിനു ശേഷം ആശാൻ ചവറയിൽ പുതുക്കാട്ടു മoത്തിൽ കൃഷ്ണപിള്ളയാശാൻ്റെ ശിഷ്യനായി മാഘവും കീരാതാർജ്ജുനീയവും സ്വായത്തമാക്കി.കാവ്യപഠനം പൂർത്തിയാക്കിയ ശേഷം കൃഷ്ണപിള്ള ഗുരുവിൽ നിന്നു തന്നെ ജ്യോതിഷം ആയുർദായ ഗണിതം വരെ അഭ്യസിക്കുകയും ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്ത മാധവീയം എന്നിവ പരിശീലിക്കുകയും ചെയ്തു.1879-ൽ വൈരവൻ വൈദ്യർ കേശവനാശാനെ അക്കാലത്തു ജീവിച്ചിരുന്ന പണ്ഡിതനായ ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അയച്ച് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു.രാമസ്വാമി ശാസ്ത്രികൾക്കു ശാരീരികാസ്വാസ്ഥ്യം നേരിടുകയാൽ അദേഹത്തിൻ്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രി കളാണ് ആശാനെ ശാസ്ത്ര ഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചത്.ധനാഢ്യനായ വൈരവൻവൈദ്യർ തൻ്റെ മകൻ്റെ വിദ്യാഭ്യാസത്തിന് എത്ര പണം ചെലവഴിക്കാനും സന്നദ്ധനായിരുന്നു. അയ്യാസ്വാമി ശാസ്ത്രികളെ പരവൂരിൽ വരുത്തി സ്വന്തം ചെലവിൽ പ്രത്യേകം വീട് വയ്പിച്ചു കൊടുത്തു താമസിപ്പിച്ചാണ് മകനെ പഠിപ്പിച്ചത്. സിദ്ധാന്ത കൗമുദി, വൃത്ത രത്നാവലി മുതലായ പല ശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. അനന്തരം ഗോപാല ശാസ്ത്രികളുടെ അടുക്കൽ നിന്നും അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം മുതലായവും തർക്ക സംഗ്രഹവും (ന്യായബോധിനീ സഹിതം)എന്നിവ പഠിച്ചു. തൻ്റെ സമുദായത്തിൻ്റെ അവശതകൾ പരിഹരിക്കണമെന്ന തീവ്രമായ അഭിലാഷമാണ് ആശാനെ ഒരു പത്രപ്രവർത്തകനായി മാറ്റിയത്.1891-ൽ തൻ്റെ പിതാവിൻ്റെ സഹായ സഹകരണത്തോടു കൂടി കേശവനാശാൻ പതിനായിരം രൂപ മൂലധനം മുടക്കി കേരളഭൂഷണം കമ്പനി എന്ന പേരിൽ ഒരു മുദ്രണാലയം പരവൂരിൽ സ്ഥാപിച്ചു. അവിടെ നിന്ന് 1892-ൽ കേശവനാശാൻ്റെ പത്രാധിപത്യത്തിൽ “സുജനാനന്ദിനി ” എന്ന പേരിൽ ഒരു വൃത്താന്തപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.ഭാഷാഭിവൃദ്ധി ലക്ഷ്യമാക്കി ഓരോലക്കത്തോടുംഒരു ഉപപത്രമായികവിതാവിലാസിനിഎന്ന “സുജനാനന്ദിന്യുപപത്രം ” പുറത്തിറക്കി.അക്കാലത്തെ കേളികേട്ട കവികളുടെയെല്ലാം കളരിയായിരുന്നു ഈപംക്തി. തിരുവിതാംകൂറിലെഈഴവരുടെയെന്നല്ല, അവശസമുദായത്തിൽപ്പെട്ടവരുടെ പത്രാധിപത്യത്തിൽആദ്യമായിആരംഭിച്ച പത്രമായിരുന്നു”സുജനാനന്ദിനി ” . ശ്രീനാരായണ ഗുരുദേവൻ്റെ ഉത്തമ ശിഷ്യനും എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായ 1903-ൽ 13 അംഗ മാനേജിങ് കമ്മിറ്റി യിൽഅംഗവും സേവകനും ആയിരുന്നുകേശവനാശാൻ. ഈഴവ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഉന്മൂലനം ചെയ്യുവാൻ വേണ്ടി കേശവനാശാൻ 1080 കന്നി 31 (1904 ഒക്ടോബർ16) തീയതി ശ്രീ നാരായണ ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ കൊല്ലം പരവൂരിൽ ഒരു മഹായോഗം നടന്നു. താലികെട്ട്, തിരണ്ടുകുളി നിറുത്തൽ ചെയ്യാൻ തിരുമാനിച്ചു. കേളി കേട്ട ഒരു സംസ്കൃതാദ്ധ്യാപകനായിരുന്നു പരവൂർ കേശവനാശാൻ സംസ്കൃതം, വൈദ്യം, ജ്യോത്സ്യം ഇവ പഠിക്കുന്നതിന് അക്കാലത്തു പലരും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായി പരവൂരിൽ ചെന്നു താമസിച്ചിരുന്നു. ആശാൻ്റെ ശിഷ്യഗണങ്ങളിൽ ഏറ്റവും പ്രസിദ്ധൻ മഹാകവി കെ.സി.കേശവപിള്ളയാണ്.ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കേശവനാശാൻ്റെ പ്രശസ്തി കേരളമൊട്ടാകെ വ്യാപിച്ചിരുന്നു. ആശാൻ്റെ സുജനാനന്ദിനിപത്രവും സുജനാനന്ദിനി ഉപ പത്രവുംനമ്മുടെ ‘ സാംസ്കാരിക ചരിത്രത്തിലെ രണ്ടു താഴികക്കുടങ്ങളാണ്. മഹാകവി കുമാരനാശാൻ (1873-1924) ആദ്യകാലകൃതികൾ പലതും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് പരവൂർ കേശവനാശാൻ്റെ സുജനാനന്ദിനിപത്രത്തിൽ കൂടിയാണ്. കെ.എൻ. കുമാരൻ, കുമാരു , കായിക്കര കെ.എൻ. കുമാരൻ എന്നീ പേരുകളിലാണ് മഹാകവി കുമാരനാശാൻ “സുജനാനന്ദിനി “എഴുതിയിരുന്നത്.പ്രമുഖ സാമൂഹ്യപരിഷ്കർത്താവ്,സാഹിത്യകാരൻ, പത്രപ്രവർത്തകനുമായ സി.വി. കുഞ്ഞുരാമൻ (1871-1949),പരവൂർ വി. കേശവനാശാൻ്റെ പത്രാധിപത്യത്തിൽ നടന്നുവന്നിരുന്ന , “സുജനാനന്ദിനി “പത്രത്തിലൂടെയാണ് സി.വി.യുടെ കവിതകളും ലേഖനങ്ങളും ആദ്യം പ്രകാശിതമായത്. നവോത്ഥാനകാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതുജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലിയുംസാമൂഹ്യ പരിഷ്കർത്താവും സാഹിത്യകാരനുമായ പത്രാധിപർ ടി.കെ. നാരായണൻ (1882 -1939) ആദ്യം എഴുതി തുടങ്ങിയത് “സുജനാനന്ദിനി ” പത്രത്തിൽ കൂടിയാണ്.സുജനാനന്ദിനി ഉപപത്രത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയും മൂലൂർ എസ്.പത്മനാഭപ്പണിക്കരും തമ്മിലുണ്ടായ പണിക്കർ – പണിക്കൻ വാദം അക്കാലത്തെ സഹൃദയന്മാരെ ഏറ്റവും മധികം രസിപ്പിച്ച ഒരു വാദപ്രതിവാദമായിരുന്നു. സ്കൂൾ പ്രവേശനം, ഉദ്യോഗലബ്ധി എന്നിവയ്ക്കു വേണ്ടിയും ഉദ്യോഗസ്ഥന്മാരുടെ അഴിമതിക്ക് എതിരെയും പത്രംശക്തിയുക്തം പൊരുതി. ” സ്വരത്തിൽ മൃദുലമെങ്കിലും സാരാംശത്തിൽ ശക്തിമത്തായിരുന്നു കേശവനാശാൻ്റെ ശൈലി “. 1905-ൽഹരിപ്പാട്ടു സ്കൂളിലെ സ്കൂൾ പ്രവേശനത്തെച്ചൊല്ലിയുണ്ടായ നായരീഴവ ലഹള തിരുവിതാംകൂറിൽ പല സ്ഥലങ്ങളിലുംപടർന്നു പിടിച്ചു.സുജനാനന്ദിനിയുടെ നിശിതവിമർശനങ്ങൾ ലഹളക്കാരെ രോഷാകുലരാക്കി ഒരു അർദ്ധരാത്രിയിൽ പരവൂരിലുള്ള കേശവനാശാൻ്റെ കേരള ഭൂക്ഷണംപ്രസ്സും സുജനാനന്ദിനി പത്രമാഫീസും ഏതോ കുബുദ്ധികൾ തീവെച്ചു.അതോടു കൂടി പത്രം നിലച്ചുപോയി. ഈ തീവെയ്പിനെ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് മഹാകവി കുമാരനാശാൻ ഉദ്ബോധനം എന്ന സ്വാതന്ത്ര്യ ഗീതംരചിച്ചത്.നിലച്ച സുജാന നന്ദിനിപത്രംപത്രാധിവർ ടി കെ നാരായണൻ്റെപത്രാധിപരായിതുടങ്ങിയെങ്കിലും 1907-ൽഎന്നെന്നേക്കുമായി നിലച്ചുപോയി. പ്രശസ്തനായ വൈദ്യൻ എന്ന നിലയിൽ കേശവനാശാൻ വിഖ്യാതനായിരുന്നു 1897-ൽ തിരുവിതാംകൂർ സർക്കാർകേശവനാശാനെ പരവൂരിലെ സർക്കാർ വൈദ്യനായി നിയമിച്ചു. “ആരോഗ്യ സന്ദായിനി ”എന്നായിരുന്നു വൈദ്യശാലയുടെ പേര്.ശസ്ത്രക്രിയയിലും ഗജ ചികിത്സയിലും ആശാൻ നിപുണനായിരുന്നു.പ്രശസ്തനായ അദ്ദേഹത്തിൻ്റെ ചികിത്സാ സാമർത്ഥ്യത്തെ ഡോ. പി. ഈ .പുന്നൻ (1859-1916)തുടങ്ങിയ ഭിക്ഷഗ്വരന്മാർ അഭിനന്ദിച്ചിരുന്നു. “പാതാള രാവണവധം ആട്ടക്കഥ “, ”കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് “, ”പതിവ്രതാധർമ്മം കിളിപ്പാട്ട് “, ”ഭജന കീർത്തനം “മാധവനിദാനത്തിന് സാരചന്ദ്രിക”എന്ന പേരിൽ ഭാഷാവ്യാഖ്യാനം നിർമ്മിച്ചതിനു പുറമേ പണ്ടാരത്തു നാരായണപിള്ള ആശാൻ്റെ “വൈദ്യ സംഗ്രഹം ” എന്ന ഗ്രന്ഥത്തിന് ഒരു ലഘു ടിപ്പണിയും എഴുതിയിട്ടുണ്ട്. എന്നിവ കേശവനാശാൻ്റെ രചനകളാണ്. ഭാരതം മുഴുവൻ പ്രശസ്തിയാർജ്ജിച്ച ഒരു ഗ്രന്ഥമാണ് മാധവാചാര്യൻ്റെ “മാധവനിദാനം “. ഈ ഗ്രന്ഥത്തിന് കേശവനാശാൻ രചിച്ച ”സാരചന്ദ്രിക “യെന്ന ഭാഷാവ്യാഖ്യാനം കേശവനാശാൻ എന്ന പണ്ഡിതശ്രേഷ്ഠൻ്റെ പാണ്ഡിത്യത്തിന് ഉത്തമോദാഹരണമാണ്. സുജനാനന്ദിനിപത്രത്തിൻ്റെഒരു പകർപ്പ് (മദ്രാസ്ആർക്കുവേസിൽ നിന്ന്പ്രശസ്ത ചരിത്രകാരൻ ചെറായിരാമദാസ് സാർകണ്ടെത്തിയ ഒരു ഭാഗം), “സാരചന്ദ്രിക “, “വൈദ്യസംഗ്രഹം ” എന്നീ ഗ്രന്ഥങ്ങളും,മഹാകവി കെ.സി.കേശവപിള്ള ഗ്രന്ഥശേഖരത്തിൽ നിന്ന് മഹാകവിയുടെപിന്മുറക്കാരൻശ്രീകുമാരപിള്ള സാറിൻ്റെ പക്കൽനിന്ന്ലഭിച്ച 1892-ൽ പ്രസിദ്ധികരിച്ച
“സുജനാനന്ദിന്യുപപത്ര “ത്തിൻ്റെഅമൂല്യങ്ങളായ 100-ൽ പരം പേജുകളുടെപകർപ്പ് എന്നിവഎൻ്റെ ഗ്രന്ഥശേഖരണത്തിൽഉണ്ട്. കേശവനാശാ ൻ്റെ സംഭാഷണചാതുര്യം അദ്വിതീയമായിരുന്നു.രസഭംഗ വരാതെ മണിപ്രവാള രീതിയിൽ എത്രനേരം വേണമെങ്കിലും സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. വാക്കുകളുടെ ഉച്ചാരണശുദ്ധിയും സുഖശ്രാവ്യതയും, ഫലിതപ്രയോഗങ്ങളും പണ്ഡിത പാമരന്മാരെഒരുപോലെ ആ നന്ദി പ്പിച്ചിരുന്നു.1911 ൽ പരവൂരിൽനിന്ന് കേശവനാശാൻപാരിപ്പള്ളിയക്ക് സമീപം ഉള്ള കരിമ്പാലൂർ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി. (ഇന്ന് ഈ സ്ഥലം മീനമ്പലം).1913-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 22.02.1913-ൽ Session 9ൽ അംഗമായ കേശവനാശാൻ തിരുവിതാംകൂർ സർവ്വീസിലെ വിവിധവകുപ്പിലെ യോഗ്യരായ ഈഴവസമുദായത്തിൻ്റെ സർക്കാർ ഉദ്യോഗം, ദായക്രമം, ആവശ്യങ്ങളെ സംബന്ധിച്ചും.20. 2.1913-ൽ തിരുവനന്തപുരംസംസ്കൃത പാഠശാലയിലും ആയൂർവേദപാഠശാലയിലും ഈഴവർക്ക് പ്രവേശനംനൽകുന്നത് സംബന്ധിച്ചും രണ്ട് സബ്മിഷൻ അവതരിപ്പിച്ചു. പ്രജാസഭയിൽ ഇതിനുവേണ്ടി വാദിച്ചു. 1878.ൽ കൊല്ലം,കിളികൊല്ലൂർ കാമനാട്ട് ശ്രീമതി കുഞ്ഞുകുഞ്ഞമ്മയെ വിവാഹം കഴിച്ചു. അവർ1882–ൽ അകാല നിര്യാണം പ്രാപിച്ചു. ഇവരുടെ ഏക പുത്രനാണ് ഡോ.കെ.കൃഷ്ണൻ വൈദ്യൻ ( Late) .1884ൽ പരവൂർ കുന്നത്തു കുഞ്ഞു കുഞ്ഞമ്മയെ ആശാൻ വിവാഹം ചെയ്തു ഇതിൽ ഒരു മകളും ഒരു മകനും ജനിച്ചു. അവരുടെ നിര്യാണത്തെ തുടർന്ന് 1891-ൽപരവൂർകാർത്തിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരൻ്റെ പുത്രിയായഅമ്മ കുഞ്ഞമ്മയെവിവാഹംചെയ്തു ഇവർക്ക് ആറു മക്കൾ.മൂത്തപുത്രിഅകാലത്തിൽ അന്തരിച്ചു.രണ്ടാമത്തെ മകൾ ലക്ഷ്മിക്കുട്ടിയമ്മയെ തിരുവിതാംകൂർ രജിസ്ട്രേഷൻ വകുപ്പിൽരജിസ്ട്രാർ ആയിരുന്ന കാമനാട്ട് കേശവൻ ചാന്നാർ വിവാഹംകഴിച്ചു.മൂന്നാമത്തെ പുത്രിയായഭാർഗ്ഗവിഅമ്മയെ ശ്രീമൂലംപ്രജാസഭാ (1916, 1919), തിരുവിതാംകൂർ ലെജീസ്ലേറ്റീവ് കൗൺസിൽ (1922-25, 1925-28), അംഗവും 1919 മുതൽ 1927 വരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും 1936-ൽ തിരുവിതാംകൂർ ഹൈക്കോർട്ട് ജഡ്ജിയായിരുന്ന ജസ്റ്റിസ് എൻ.കുമാരൻ (1881-1964 ) വിവാഹം കഴിച്ചു.നാലാമത്തെ മകൾ ജാനകി (Late)യെതിരുവിതാംകൂർ പൊതുമരാമത്ത് വകുപ്പിലെ ഓവർസിയർകേശവൻവിവാഹം കഴിച്ചു. തിരുവിതാംകൂറിലെ പ്രസിദ്ധകവിയും വൈദ്യരുമായിരുന്ന പെരുന്നെല്ലി പി.കെ. കൃഷ്ണൻ വൈദ്യൻ (1863-1894) ൻ്റെ അനുജൻ പി.കെ.താണുവൻ്റെ മകൾ ഭാരതി (Late)യെ കേശവനാശാൻ്റെ ഒരുപുത്രൻതിരുവിതാംകൂർ ഹൈക്കോടതി വക്കിൽ ആയിരുന്നതിരുവനന്തപുരത്ത് താമസിച്ചിരുന്ന അഡ്വ. പി.കെ ദാമോദരൻ ബി.എ.ബി.എൽ (Late) ആണ് വിവാഹം കഴിച്ചത്.കനിഷ്ഠ പുത്രൻ പി.കെ.ഭാസ്കരൻ (Late)തിരുവിതാംകൂർ ദേവസ്വംബോർഡ് സൂപ്രണ്ട് ആയിരുന്നു.കേശവനാശാൻ്റെ ഏക സഹോദരി തയ്യിൽ പുത്തൻവീട്ടിൽ കൊച്ചുകുഞ്ചാളിയെ വിവാഹംകഴിച്ചത് പ്രശസ്ത ഭിഷഗാചര്യ പരവൂർ വള്ളിമൂട്ടിൽ ഭഗവതിവൈദ്യൻആണ്. അവരുടെ മക്കളാണ് ഭിഷഗാചാര്യ ബി. നീലകണ്ഠൻ വൈദ്യർ (1887-1955), തിരുവിതാംകൂർ ഗവൺമെൻ്റ് സെക്രട്ടറി, കോട്ടയം പേഷ്കാർ, തിരുവിതാംകൂർദേവസ്വം ബോർഡ് അംഗവുമായിരുന്ന പേഷ്ക്കാർ ബി.പരമു ബി.എ. ബി. എൽ (1893 – 1975),തിരുവിതാംകൂർ വനവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നഅകാലത്തിൽ അന്തരിച്ച ബി. നാരായണൻ ബി.എ , ബി. നാരായണിഎന്നിവർ. കൊല്ലം,ആദിച്ചനല്ലൂർ പാലവിള കുടുംബത്തിൽ പത്മനാഭൻ ചാന്നാർആണ് നാരായണിയെ വിവാഹം കഴിച്ചത്. അവരുടെ മകനാണ്പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും,സ്റ്റേറ്റ് കോൺഗ്രസ് നേതാവും ശ്രീമൂലം പ്രജാസഭാംഗം (1937 -44 കൊല്ലം – കൊട്ടാരക്കര മണ്ഡലം), തിരുവിതാംകൂർ (1948 – 49 കൊല്ലം രണ്ട് ജനറൽ മണ്ഡലം) തിരു -കൊച്ചി (1949-52) നിയമസഭാംഗമായിരുന്നഅഡ്വ. പി. കുഞ്ഞുകൃഷ്ണൻ ബി.എ. ബി. എൽ, 1907-ൽ “സുജനാനന്ദിനി “പത്രംപാടെ നിലച്ചുപോയി. 1984- കാലഘട്ടത്തിൽപരവൂർ കേശവനാശാൻ്റെ ചെറുമകളായ ലക്ഷ്മിയുടെ മകൻ പി.കെ.നിർമ്മലാനന്ദസാർപത്രം പുനരുജീവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിൻ്റെനിര്യാണത്തെതുടർന്ന് ആ പ്രതീക്ഷയും അസ്തമിച്ചു.ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരു മനസ്സിൻ്റെതിരുഅവതാരസ്മാരകമായി ” രാജകുമാരസംഭവം” എന്ന പേരിൽ ഒരു മഹാകാവ്യ നിർമ്മാണത്തിൽ ഇരിക്കെ 1917 ജനുവരി 11-ാം തീയതി (1092 ധനുമാസം 27) പരവൂർ വി. കേശവനാശാൻ അന്തരിച്ചു. ജീവിച്ചിരുന്നുവെങ്കിൽ ആ മഹാകാവ്യം നമുക്കു പൂർത്തിയായി കിട്ടുമായിരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെ ജീവചരിത്രം ഗുരുസശരീരനായിരിക്കുമ്പോൾ തന്നെ എഴുതിയ(1921)പത്രാധിപർ ടി.കെ നാരായണൻ (1882- 1939),1917-ൽ “പരവൂർവി.കേശവനാശാൻ്റെ ” ജീവ ചരിത്രംഎഴുതിപ്രസിദ്ധികരിച്ചു.മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ “കേരള സാഹിത്യചരിത്രം 4-ാം വാല്യം ” , മലയാളത്തിലെആദ്യത്തെ കേന്ദ്ര സാഹിത്യ അക്കാദമിഅവാർഡ് നേടിയ ആർ.നാരായണപ്പണിക്കരുടെ “കേരള ഭാഷാസാഹിത്യചരിത്രം 5-ാം വാല്യം ” ,കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ജി. പ്രിയദർശനൻസാറിൻ്റെ “അമ്പത്തൊന്ന് കേരളപ്രതിഭകൾ”, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധികരിച്ച റ്റി.ഡി.സദാശിവൻ സാറിൻ്റെ ” ശ്രീനാരായണ ഗുരുദേവനുംഗൃഹസ്ഥശിഷ്യന്മാരും ” , കുമ്പളംചിറയിൽ സി.വാസവപ്പണിക്കർ എഴുതിയ “സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ”,പ്രശസ്ത സാഹിത്യകാരൻ പള്ളിപ്പാട്ട് കുഞ്ഞുകഷ്ണൻ എഴുതിയ “മഹച്ചരിത സംഗ്രഹസാഗരം” , ചരിത്രകാരൻ കോഴിശ്ശേരിൽ വി. ലക്ഷ്മണൻ എഴുതിയ “കൊല്ലത്തിൻ്റെ ആധുനികചരിത്രം “, ശ്രീനാരായണഗുരുദേവൻ്റെഗൃഹസ്ഥശിഷ്യൻ സാഹിത്യശിരോമണി പ്രൊഫ.എം കെ ഗോവിന്ദന്റെ മകൾ പ്രശസ്ത സാഹിത്യകാരി ജി. കമലമ്മടീച്ചർ എഴുതിയ “ഈഴവസമുദായത്തിലെ മഹാരഥന്മാർ”,കേരള സാഹിത്യ അക്കാദമിയുടെ “സാഹിത്യകാരഡയറക്ടറി, എസ്.എൻ.ഡി.പി യോഗത്തിൻ്റെ കനക ജൂബിലി ഗ്രന്ഥം, “പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസീദ്ധികരിച്ച “പരവൂർഒരു ചരിത്ര സ്മരണിക “( പ്രൊഫ.ചിത്ര ഗോപാൽ പരവൂർ വി .കേശവനാശാനെ കുറിച്ച് എഴുതിയ ലേഖനം),കെ.എൻ ബാൽ IPS എഴുതിയ “പത്രാധിപർ ടി.കെ. നാരായണൻ ജീവചരിത്രം”, Dr. S. മോഹൻദാസ് എഴുതിയ “Universal Guru “, Dr. കെ.സുഗതൻ എഴുതിയ “ബുദ്ധമതവുംജാതിവ്യവസ്ഥയും “മഹാകവി കെസി കേശവപിള്ളയുടെപിന്മുറക്കാരൻ രാജീവ് കോതേത്ത് എഴുതിയ “അനല്പവിസ്മയമീ പരവൂർ “എന്നീ പുസ്തകങ്ങളിൽ പരവൂർ വി.കേശവനാശാൻ്റെ ലഘുജീവചരിത്രങ്ങൾ ഉണ്ട്. സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരുടെ”കവിരാമായണം ” ,ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യൻ പത്രാധിപർ ടി.കെ.നാരായണൻ (1882- 1939)എഴുതിയ “ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമിതൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹം ” ,ശ്രീനാരായണഗുരുദേവൻ ഗൃഹസ്ഥശിഷ്യൻ കോട്ടുക്കോയിക്കൽ വേലായുധൻ(1896-1986)എഴുതിയ”ശ്രീ നാരായണഗുരുജീവചരിത്രം “, പ്രൊഫ.കോയിക്കൽ കെ. ജേക്കബ് (1927-2015)എഴുതിയ”ശ്രീനാരായണഗുരു (ജീവചരിത്രം) ” ,കേരള ഭാഷാ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി ഒ . കേശവൻ എഴുതിയ “മഹാകവി കുമാരനാശാൻ “(ജീവചരിത്രം) , കൗമുദി പ്രസിദ്ധീകരിച്ചസി വി കുഞ്ഞിരാമൻ്റെ ആത്മകഥ “ഞാൻ”,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച പ്രൊഫ. എം. സത്യപ്രകാശം എഴുതിയ “സരസകവി മൂലൂർ എസ്. പദ്മനാഭപ്പണിക്കർ” (ജീവചരിത്രം),മലയാള മനോരമ ബുക്ക്സ്പ്രസിദ്ധീകരിച്ച ജി. പ്രിയദർശനൻസാർ എഴുതിയ ” കേരള സാഹിത്യ നവോത്ഥാനം ” ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്രപഠനം, Dr. S N സദാശിവൻ എഴുതിയ ” A Social History of India”,വിദ്വാൻ എ.ഡി. ഹരിശർമ്മ എഴുതിയ “മഹാകവി കെ.സി. കേശവപിള്ള “, പ്രൊഫ. പി.എസ്. വേലായുധൻ എഴുതിയ “എസ്.എൻ.ഡി.പി. യോഗ ചരിത്രം “, മഹോപാദ്ധ്യായ,വിദ്വാൻ.വി. കുഞ്ഞുകൃഷ്ണൻ ( 1907-1987) എഴുതിയ വിസ്മൃതരായ രണ്ടു വിദ്വത്കവികൾ (വെളുത്തേരിയും പെരുനെല്ലിയും) ജീവചരിത്രം, സി. കേശവൻ്റെആത്മകഥ”ജീവിതസമരം” ,കേരള നിയമസഭാ സെക്രട്ടറിയേറ്റ് പ്രസിദ്ധീകരിച്ച “Hundred Years of legislative Bodies in Kerala “പ്രൊഫ. ജി. ഗോമതിഅമ്മ എഴുതിയ “മഹാകവി കെ.സി. കേശവപിള്ള ഡയറി ക്കുറിപ്പുകളുടെ പഠനവും പ്രധാന കൃതികളും “എന്നീ പുസ്തകങ്ങളിൽ പരവൂർ വി. കേശനാശാനെയും “സുജനാനന്ദിനി
പത്രത്തെയും സ്മരിക്കുന്നുണ്ട്. അക്ഷരങ്ങളിൽ അവകാശ സമരത്തിൻ്റെ അഗ്നിനിറച്ച പരവൂർ വി.കേശവനാശാൻ്റെ 100-ാം ചരമ വാർഷികദിനമായ 2017-ൽ പരവൂർ മുനിസിപ്പാലിറ്റിയും, പരവൂർ കാർത്തിക്കഴികം ശ്രീഭദ്രകാളി ക്ഷേത്ര ഭരണ സമിതിയും പത്രാധിപർ ടി.കെ. നാരായണൻ (1882- 1939) എഴുതിയ പരവൂർ വി. കേശവനാശാൻ്റെജീവചരിത്രം യഥാക്രമം മൂന്നും ,നാലുംഎഡിഷൻപ്രസിദ്ധീകരിച്ചു. മഹാകവി കെ.സി. കേശവപിള്ളയുടെയും പരവൂർ വി .കേശവനാശാൻ്റെയുംസ്മരണയ്ക്കായിപരവൂർ പൊഴിക്കരയിൽ ഒരു ചെറിയ ഗ്രന്ഥശാലപ്രവർത്തിച്ചുവരുന്നു. 1917 ജനുവരി 11 (1092 ധനു 27) -ാം തീയതിപരവൂർ വി. കേശവനാശാൻ അന്തരിച്ചു.നാളെ 109 വർഷംപിന്നിടുന്നു. സാമൂഹ്യനവോത്ഥാന രംഗത്തും സാഹിത്യ രംഗത്തും വെളിച്ചത്തിൻ്റെ തിരികൊളുത്തിയ പരവൂർ വി. കേശവനാശാനുഒരു സ്മാരകം വേണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *