. അദ്ധ്യാപകൻ, അഭിഭാഷകൻ,തിരു-കൊച്ചി, കേരള നിയമസഭാംഗം, മന്ത്രി, മികച്ച സഹകാരിഎന്നീ നിലകളിൽവ്യക്തിമുദ്ര പതിപ്പിച്ച പി. രവീന്ദ്രൻ സാർ കൊല്ലം ജില്ലയിലെ നെടുങ്ങോലത്ത്പൊയ്കയിൽ വീട്ടിൽ പത്മനാഭന്റെയും അധ്യാപികയായിരുന്നകുഞ്ഞമ്മയുടെയും മകനായി 1922 നവംബർ 14-ാം തീയതി ജനിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ.,തിരുവനന്തപുരം ലാ കോളേജിൽ നിന്ന് ബി എൽ പാസായി.കൊല്ലം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.അതോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി 1952-ൽപരവൂർ നിയോജക മണ്ഡലത്തിൽ നിലവിലെ അംഗംസ്റ്റേറ്റ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ .പി കുഞ്ഞുകൃഷ്ണനെയും .1954-ൽ പരവൂർനിയോജകമണ്ഡലത്തിൽ , മഹാകവി കെ.സി കേശവപിള്ളയുടെ മകനും,സ്റ്റേറ്റ് കോൺഗ്രസ് നേതാവും,മധുര അമേരിക്കൻകോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ .കെ എൻ ഗോപാലപിള്ളസാറിനെയും പരാജയ പ്പെടുത്തി അഡ്വ. പി. രവീന്ദ്രൻ തിരു -കൊച്ചിനിയമസഭാംഗമായി. 1957, 1960 എന്നീ വർഷങ്ങളിൽഇരവിപുരത്ത് നിന്നും 1967,1970, 1987, 1996 എന്നീഎന്നീ വർഷങ്ങളിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽനിന്ന് വിജയിച്ചുകേരള നിയമസഭാംഗമായി. 1965, 1991 എന്നീ വർഷങ്ങളിൽ പരാജയപ്പെട്ടു. 1969 നവംബർ 1 മുതൽ 1970 ആഗസ്റ്റ് 1 വരെഅച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായം,തൊഴിൽ,വനം എന്നീ വകുപ്പുകളുടെമന്ത്രിയായി.തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി കൊണ്ടുവന്നതും,കേരളത്തിൽ ആദ്യമായി ചലച്ചിത്ര അവാർഡ് നടപ്പാക്കുകയും ചിത്രാഞ്ജലി സ്റ്റുഡിയോസ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്.കാൽനൂറ്റാണ്ട് നിയമസഭാഅംഗമായിരുന്ന അഡ്വ.പി രവീന്ദ്രൻ,കൊല്ലംസഹകരണ സ്പിനിംഗ് മിൽ ചാത്തന്നൂർ,സ്ഥാപകചെയർമാൻ ആയിരുന്നു.25 വർഷം കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടും, ഹാൻഡക്സ് ചെയർമാനമായിരുന്നു. ജനയുഗം, പ്രഭാത് ബുക്ക്സ് എന്നിയുടെ ചെയർമാനായിദീർഘകാലം പ്രവർത്തിച്ചു. കയർ, കൈത്തറി, കശുവണ്ടി എന്നിയുടെട്രേഡ് യൂണിയൻ ഭാരവാഹിയായിരുന്നു.കേരള നിയമസഭ പ്രോട്ടൻ -സ്പീക്കർ,സിപിഐ പാർലമെൻററി പാർട്ടി സെക്രട്ടറി,സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ച പി രവീന്ദ്രൻ സാർ കേരള നിയമസഭയിലെ എക്കാലത്തെയും മികച്ചനിയമസഭാസാമാജികൻ ആണ്. 1997 നവംബർ 13 -ാം തീയതി 75-ാംവയസ്സിൽ പി.രവീന്ദ്രൻസാർ അന്തരിച്ചു. ഭാര്യ സാവിത്രി ( റിട്ട: HMപാൽക്കുളങ്ങര ഹൈസ്കൂൾ) മകൻ പി.ആർ. ഷൂജ IAS (Late), മകൾ ഡോ. പി.ആർ.ഷൈല ( റിട്ട:തിരുവനന്തപുരം മെഡിക്കൽ കോളേജ്)
2025-11-14
