ജമ്മു: ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരൻ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനഗര്‍ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ”ഓപ്പറേഷന്‍ മഹാദേവ് ‘ ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തിരച്ചിൽ. ഭീകര സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് നടക്കുന്നത്
