ഉമ്മൻ‌ചാണ്ടിയുടെ തുടർ ചികിത്സ ;ഡോക്ടർമാരുടെ യോഗം ഇന്ന്1 min read

13/2/23

ബാംഗ്ലൂർ :ഉമ്മൻ‌ചാണ്ടിയുടെ വിദഗ്ധ ചികിത്സ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേരും.

ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമാണ്.

ഇന്നലെ വൈകിട്ടോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്

Leave a Reply