ഉമ്മൻചാണ്ടിയുടെ വിയോഗം :സംസ്ഥാനത്ത് ഇന്ന് പൊതു അവധി, PSC പരീക്ഷകൾക്ക് മാറ്റമില്ല1 min read

18/7/23

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിലുള്ള ആദരസൂചകമായി സംസ്ഥാനത്ത്ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫിസുകൾക്കും അവധിയാണ്. PSC പരീക്ഷകൾക്ക് മാറ്റമില്ല.

കൂടാതെ രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. കേരള രാഷ്‌ട്രീയത്തിലെ ഒരു യുഗം തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത്.

Leave a Reply