പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിൻ്റെ രോഗപ്രതിരോധ സംവിധാനം കണ്ടെത്തിയതിനാണ് നോബേൽ സമ്മാനം ലഭിച്ചത്. ഒരു പ്രത്യേക തരത്തിലുള്ള സെൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിലെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് നിർത്താൻ കഴിവുള്ളതായി അവർ തെളിയിച്ചു. T റെഗുലറ്ററിസെൽ എന്നറിയപ്പെടുന്ന ഇവ ഓട്ടോഇമ്യൂൺ രോഗങ്ങൾക്കും ക്യാൻസറിനുമെതിരെ പോരാടാനുള്ള പുതിയ പ്രതീക്ഷയാണ്. T റെഗുലേറ്ററി സെൽ ശരീരത്തിൻ്റെ സെക്യൂരിറ്റി ഗാർഡുകൾ ആന്നെന്ന് അവർ വിശേഷിപ്പിക്കുന്നു. ഇവയാണ് ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിന് ഏത് കോശങ്ങളെ ആക്രമിക്കരുത് എന്ന് പറഞ്ഞ് നിയന്ത്രിക്കുന്നത്. വർഷങ്ങളോളം ഇവർ നടത്തിയ ഗവേഷണ ഫലമായി FoxP3 ജീൻ, Tറെഗുലേറ്ററി സെല്ലുകളുടെ വികസനത്തിന് അനിവാര്യമാണെന്ന് തെളിയിച്ചു.. ഈ ജീനാണ് ശരീരത്തിൽ T റെഗു സെൽ ഉണ്ടോ എന്ന് നിശ്ചയിക്കുന്നത്.
T റെഗുലേറ്ററി സെല്ലുകളിൽ വീഴ്ച്ച ഉണ്ടെങ്കിൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഗുരുതരമാകും, ഓർഗൻ ട്രാൻസ്പ്ലാൻ്റുകൾ റിജക്ഷൻ സംഭവിക്കാം, ക്യാൻസർ രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകും. FoxP3 ജീനും റഗുലേറ്ററി T സെൽ കണ്ടെത്തലുകളും ഭാവിയിൽ ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്കും ക്യാൻസറിനുമുള്ള ചികിൽസയിൽ ആശാവഹമായ മാറ്റങ്ങൾ സുഷ്ടിക്കുവാൻ സാദ്ധ്യതയുണ്ട്.
ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.
