നിലമ്പൂർ വിധി ഇന്ന്, അൻവറിന്റെയും വിധി1 min read

മലപ്പുറം :നിലമ്പൂർ ആവേശപോരാട്ടത്തിന്റെ ജനവിധി ഇന്നറിയാം.8മണിക്ക് വോട്ടെണ്ണൽ തുടങ്ങും. കേരള രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലം.

പി വി അൻവറിന്റെ ഭാവി നിർണയിക്കുന്നതു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം. യുഡിഫ് കൈവിട്ട മണ്ഡലം ആര്യാടൻ ഷൗക്കത്ത് നേടുമെന്നാണ് യുഡിഫ് കേന്ദ്രങ്ങൾ പറയുന്നത്.

അൻവർ ചതിച്ച മണ്ഡലം സ്വരാജ് നേടുമെന്ന് എൽഡിഫ് പറയുന്നു. നില മെച്ചപ്പെടുത്തുമെന്ന് NDA പറയുന്നു.

7500വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ച അൻവർ എല്ലാം നഷ്ടപെട്ട അവസ്ഥയിലാണ്. കക്ഷത്ത് ഇരുന്നത് കളയുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല എന്ന അവസ്ഥയിൽ ഒരുവിലയും ഇല്ലാത്ത എടുക്കാ ചരക്കായി അൻവർ അലഞ്ഞു നടക്കേണ്ടി വരുമോ എന്ന ആകാംഷയിലാണ് കേരളം

Leave a Reply

Your email address will not be published. Required fields are marked *