മലയാള സിനിമയ്ക്ക് യുഎസ്സിൽ നിന്നുമൊരു മലയാളി നടൻ .1 min read

 

ഉടൻ റിലീസാകാനിരിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ” അങ്കം അട്ടഹാസ”ത്തിലൂടെ അഭിനയാരങ്ങേറ്റം കുറിക്കുകയാണ് യു എസ്സ് മലയാളിയായ പന്ത്രണ്ടാം ക്ലാസ്സുകാരൻ കിച്ചു.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജുകുറുപ്പ്, മഖ്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അങ്കം അട്ടഹാസം ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് എസ് നായരാണ്.

ടെക്സാസിലെ ഡാളസിൽ ബിസിനസ്സുകാരനും ചിത്രത്തിൻ്റെ നിർമ്മാതാക്കളിലൊരാളുമായ സാമുവൽ മത്തായിയുടെയും മേഴ്സി മത്തായിയുടെയും മകനാണ് കിച്ചു.
ചിത്രത്തിൽ നായികയുടെ അനിയൻ “ലുക്ക” എന്ന കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്.

യു എസ്സിലെ മലയാളി അസ്സോസിയേഷൻ്റെ പ്രോഗ്രാമുകളിലൂടെയും സംഘാടനത്തിലൂടെയും കിച്ചു വളരെ സജീവമാണ്. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കണമെന്നാണ് കിച്ചുവിൻ്റെ മോഹം.

തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അടഹാസം ഉടൻ തീയേറ്റുകളിലെത്തും.
അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പി ആർ ഓ ……

Leave a Reply

Your email address will not be published. Required fields are marked *