തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ അടങ്ങുന്ന വികസിത നേമം മാര്‍ഗരേഖ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റും നേമം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ വികസന രേഖ പ്രകാശനം ചെയ്തു. ഞാന്‍ മത്സരിക്കുന്നത് നാം കണ്ട് സഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനും ഒരു എംഎല്‍എയുടെ ഉത്തരവാദിത്തം എന്താണെന്ന് കൃത്യമായി പ്രവര്‍ത്തിച്ച് കാണിച്ചുതരാനുമാണ്. ഈ മാര്‍ഗരേഖ ജനങ്ങളുമായുള്ള കരാറാണ്. ഞാനൊരു എംഎല്‍എ ആയാല്‍ ഇതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കും. ഇത് എന്റെ വാക്ക് മാത്രമല്ല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസ് പറയുന്ന പോലെ വ്യാജ വാഗ്ദാനമല്ല, എല്ലാം ശരിയാകും എന്ന് പറഞ്ഞ് വോട്ടു നേടിയ സിപിഎമ്മിന്റെ വാഗ്ദാനമല്ല. ഒരാള്‍ എംഎല്‍എ ആയാല്‍ അയാളുടെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിക്ക് ഒരു എംഎല്‍എ കൂടി ഉണ്ടായാല്‍ കേന്ദ്ര സഹായവും ചേര്‍ത്ത് ത്രീ ടയര്‍ വികനം കൊണ്ടുവരാവാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഇതാണ് മാറ്റം ഇതാണ് വികസിത നേമം എന്ന ടാഗ് ലൈനിലാണ് മാര്‍ഗ രേഖ പുറത്തിറക്കിയത്.
രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവര്‍ മാര്‍ഗരേഖ പ്രകാശന ചടങ്ഹില്‍ പങ്കെടുത്തു.
**ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ആറ്റുകാല്‍ ക്ഷേത്രത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തും*
**തിരുവല്ലം പരശുരാമക്ഷേത്രത്തിലെ ബലിക്കടവ് മുതല്‍ ക്‌ളീന്‍ കരമന, ക്‌ളീന്‍ കിള്ളിയാര്‍ പദ്ധതി ആരംഭിക്കും*
**വിജയമോഹിനിമില്‍ നവീകരിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും*
*ജഡ്ജിക്കുന്നില്‍ സ്‌കൈവാച്ച് ടവര്‍ കൊണ്ട് വരും*
*കിരീടം പാലം സാംസ്‌കാരിക വാണിജ്യ കേന്ദ്രമാക്കും*
*സത്യന്‍ നഗറില്‍ കായിക പരിശീലന കേന്ദ്രം സ്ഥാപിക്കും*
*പാപ്പനംകോട് സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നവീകരിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.*
*ശാന്തിവിള ആശുപത്രിയെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മൊബൈല്‍ ആശുപത്രികളും ആരംഭിക്കും*
*വെള്ളായണികായലിനെ ആധുനിക വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കും*
നേമത്തെ ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി തന്നെ സംസ്‌കരിക്കാനും പാലിന് മികച്ച വില ലഭ്യമാക്കാനും ആവശ്യമായ പാല്‍ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.
ഇടയാര്‍ ദ്വീപ് നിവാസികള്‍ക്ക് യാത്രാ സൗകര്യവും അന്തസ്സായ ജീവിത സാഹചര്യവും ഉറപ്പാക്കുന്നതിനായി ടി.എസ് കനാലിന് കുറുകെ 20 അടി വീതിയുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കും.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി സുരക്ഷിതമായി നടത്തുന്നതിനായി ബലിക്കടവ് മുതല്‍ ശുചീകരിച്ചുകൊണ്ട് ക്ലീന്‍ കരമന, ക്ലീന്‍ കിള്ളിയാര്‍ പദ്ധതി ആരംഭിക്കും. നദികളുടെ ശുചിത്വം വര്‍ഷം മുഴുവന്‍ നിരീക്ഷിക്കാനും നിലനിര്‍ത്താനും കരമന-കിള്ളിയാര്‍ സംരക്ഷണ അതോറിറ്റി രൂപീകരിക്കും.
ശാന്തിവിള ആശുപത്രിയെ സ്ത്രീകള്‍ക്കായുള്ള സൗജന്യ ക്യാന്‍സര്‍ പരിശോധന ഉള്‍പ്പെടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള മോഡല്‍ ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കും. ഡോക്ടര്‍മാരുടെ സേവനം വീട്ടുപടിക്കല്‍ എത്തിക്കാന്‍ രണ്ട് മൊബൈല്‍ ആശുപത്രികള്‍ സജ്ജമാക്കും.
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കി, ദേശീയ പ്രാധാന്യമുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും.
സത്യന്‍ നഗറില്‍ മള്‍ട്ടി പര്‍പ്പസ്സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിച്ച് നേമത്തെ കായിക പരിശീലന കേന്ദ്രമാക്കി മാറ്റും.
പാപ്പനംകോട് സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് നവീകരിക്കുന്നതിനായി 250 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വിജയമോഹിനി മില്ലിലെ തൊഴിലാളി കളുടെ ശമ്പള കുടിശ്ശിക മുഴുവനായി വിതരണം ചെയ്യും. അടച്ചുപൂട്ടിയ മില്‍ നവീകരിച്ച് പുനര്‍ജീവിപ്പിക്കുന്നതിലൂടെ പ്രാദേശികമായി നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും.
വെള്ളായണി കായലിനെ വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ‘വെള്ളായണി ലേക്ക്ഫ്രണ്ട് ഡെവലപ്‌മെന്റ്’ പദ്ധതി ആരംഭിക്കും. ഇത് പ്രാദേശിക ബിസിനസ്സ്, തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
പുഞ്ചക്കരിയെ ഒരു തൊഴില്‍ദായക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. പരമ്പരാഗത കള്ളുചെത്തും നാടന്‍ ഭക്ഷണവും പാടശേഖരങ്ങളിലെ അഗ്രോടൂറിസവും സംയോജിപ്പിച്ചുള്ള സവിശേഷമായ അനുഭവം ഇവിടെ സഞ്ചാരികള്‍ക്ക് നല്‍കും.
കോളേജുകള്‍ക്കിടയിലെ ലാബ് ഷെയറിങ് അതിവേഗ ഡാറ്റാ നെറ്റ് വര്‍ക്കിലൂടെ സാധ്യമാക്കി; മണ്ഡലത്തിലെ കോളേജുകളില്‍ നിന്ന് മികച്ച നിലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിങ് ലഭ്യമാക്കി, ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി സംരക്ഷണം നല്‍കി ഒരു റിസര്‍ച്ച് ആന്‍ഡ് ഇന്നോവഷന്‍ കോറിഡോര്‍ നേമത്ത് സജ്ജമാക്കും.
നേമം സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇരയായവര്‍ക്ക് നീതി നടപ്പിലാക്കും.
ജല്‍ജീവന്‍ മിഷന്‍ വഴി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭ്യമാക്കും.
നേമത്തെ ഡ്രെയിനേജ് സംവിധാനവും ഭൂഗര്‍ഭ മലിനജല നെറ്റ് വര്‍ക്കും നവീകരിച്ച് ശുചിത്വം ഉറപ്പാക്കും.
*നെക്സ്റ്റ് സ്‌റ്റോപ്പ് നേമം*
നേമത്തെ ഒരു വിനോദ സഞ്ചാര ഇടനാഴിയാക്കി മാറ്റാന്‍ താഴെ പറയുന്നവ നടപ്പിലാക്കും
പ്രാദേശിക ഹോംസ്‌റ്റേ സംരംഭകര്‍ക്ക് സാമ്പത്തിക സഹായവും നവീകരണ ഗ്രാന്റുകളും നല്‍കി സ്‌റ്റേക്കേഷന്‍, വര്‍ക്കേഷന്‍ ടൂറിസം പ്രോത്സാഹിപ്പിക്കും.
ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ച് മൈസ് (എംഐസിഇ) മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍) ടൂറിസം വികസിപ്പിക്കും. കിരീടം പാലത്തെ ഒരു പ്രധാന സാംസ്‌കാരിക അടയാളമായി വികസിപ്പിക്കും. ഇതിനോടൊപ്പം വിനോദ സഞ്ചാര സൗഹൃദമായ ഒരു പുതിയ വാണിജ്യ കേന്ദ്രവും നിര്‍മ്മിക്കും.
നേമം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണം ഉടനടി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും. ഇതിലൂടെ ആറ് പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ സേവനം നേമത്തെ ജനങ്ങള്‍ക്ക് സ്ഥിരമായും വേഗത്തിലും ലഭ്യമാക്കും.
നേമത്തെ ഡ്രെയിനേജ് സംവിധാനവും, ഭൂഗര്‍ഭ മലിനജല നെറ്റ്‌വര്‍ക്കും നവീകരിച്ച് ശുചിത്വം ഉറപ്പാക്കും.
പി.പി.പി മാതൃകയില്‍ സ്‌കൈ വാച്ച് ടവറും റീട്ടെയില്‍ കോംപ്ലക്‌സും നിര്‍മ്മിച്ച് ജഡ്ജിക്കുന്നിനെ മികച്ച വിനോദ സഞ്ചാരവാണിജ്യ കേന്ദ്രമാക്കി മാറ്റും.
നേമത്തെ ഡ്രെയിനേജ്-സീവേജ് ശൃംഖലകള്‍ നവീകരിക്കാനും, ജലാശയങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും, കുളങ്ങളും കായലുകളും വീണ്ടെടുത്ത് സംരക്ഷിക്കാനുമായി ഫഌഡ് ഫ്രീ നേമം മിഷന്‍ ആരംഭിക്കും.
*നഗരസഭയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍*
നഗരത്തിന് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കും, ശക്തി കൂടിയ പമ്പുകള്‍ സ്ഥാപിക്കും. അരുവിക്കര ഡാമിന് സംഭരണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി നിര്‍മ്മിച്ചിരുന്ന പേപ്പാറ ഡാമിന്റെ ഉയരം വര്‍ധിപ്പിച്ച് അരുവിക്കര ഡാമിലെ ജലലഭ്യത ഉറപ്പ് വരുത്തും. തിരുവനന്തപുരം സൗത്ത് നേമം റെയില്‍വേ സ്‌റ്റേഷന്റെ വികസനം ത്വരിതപ്പെടുത്തി കൂടുതല്‍ ട്രെയിനുകള്‍ ആരംഭിച്ചു കണക്ടിവിറ്റി മെച്ചപ്പെടുത്തും. നഗരത്തിന്റെ ദക്ഷിണ ഭാഗത്തെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഒരു പൊതു ശ്മശാനം കൂടി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കും. വിഴിഞ്ഞം പോര്‍ട്ട്, തിരുവല്ലം പരശുരാമ ക്ഷേത്രം, ആറ്റുകാല്‍ ടൗണ്‍ഷിപ്പ്, തിരുവനന്തപുരം കന്യാകുമാരി ഹൈവേ എന്നിവ ബന്ധപ്പെടുത്തി ഉളള കണക്ടിവിറ്റി വിപുലപ്പെടുത്തുന്നതിന് വീതി കൂടിയ റോഡുകള്‍, പാലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. ഇതിനായി നിലവിലുള്ള കാലടിസൗത്ത്-കുളത്തറ റോഡ് വികസനം (വീതികൂട്ടല്‍) ത്വരിതപ്പെടുത്തുകയും, കാലടി സൗത്ത്, മാങ്കോട്ട്കടവ് എന്നിവ#ിടങ്ങളില്‍ കോണ്‍ക്രീറ്റ് പാലങ്ങളുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഗരസഭ പരിധിയില്‍ തന്നെ ഉള്ള തരിശ് ഭൂമി (സ്വകാര്യ വ്യക്തികളുടെ ഉള്‍പ്പെടെ) വാടകയ്‌ക്കോ, പാട്ടത്തിനോ എടുത്ത് സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചു, പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്പ്പാദനത്തിനായി കേന്ദ്രീകൃത പദ്ധതികള്‍ തുടങ്ങും. വിഴിഞ്ഞം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ പദ്ധതി ത്വരിതപ്പെടുത്തി വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രാദേശിക വികസനം ഉറപ്പാക്കും. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഒരു കേന്ദ്രീകൃത മാലിന്യ പ്ലാന്റ് സ്ഥാപിക്കും. കായിക വികസനവുമായി ബന്ധപ്പെട്ട് കാലടിയില്‍ വോളിബോളിനായി നിലവിലുള്ള സ്‌റ്റേഡിയം, ഇന്‍ഡോര്‍ സ്‌റ്റേഡിയമാക്കി മാറ്റി ഖേലോ ഇന്‍ഡ്യ പദ്ധതിയുടെ ഭാഗമാക്കി ഒരു കായിക അക്കാദമിയാക്കി മാറ്റും
കാലടി പോലുള്ള വാര്‍ഡുകളിലെ ജനങ്ങള്‍ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് സൈഡവാള്‍ (സംരക്ഷണ ഭിത്തി) നിര്‍മ്മാണ് (ഇല്ലാത്ത ഭാഗങ്ങളില്‍) ഉറപ്പ് വരുത്തും. കരമന പാലം മുതല്‍ തിരുവല്ലം പാലം വരെയുള്ള കരമന നദിയുടെ ഭാഗം ബോട്ടിംഗ് കേന്ദ്രമാക്കി ടൂറിസം പദ്ധതി ആരംഭിക്കും. കരമനയില്‍ ആരംഭിച്ച ആഴാങ്കല്‍ വാക്ക് വേ പ്രോജക്റ്റ് മരുതൂര്‍ക്കടവ് വരെ നീട്ടി സുരക്ഷിതമായ കൂട്ടായ്മകള്‍ക്കും, വ്യായാമത്തിനും സൗകര്യം ഒരുക്കും. കാലടി ഗവ. ഹൈസ്‌കൂളിനെ പിഎം ശ്രീ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തരമാക്കും. കാലടിയില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കും. കാലടിയിലെ വലിയകുളം നവീകരിച്ച് വ്യായാമത്തിനും കൂട്ടായ്മകള്‍ക്കും സൗകര്യം ഒരുക്കുന്ന ഒരു സ്‌പോട്ടാക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കും. ചാന്തോന്നി കുളം, കൊല്ലായി കുളം എന്നിവ സംരക്ഷിച്ച് മത്സ്യ വളര്‍ത്തല്‍ കേന്ദ്രം, അൂൗമശേര ഇലിേൃല എന്നിവ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കും. വനിതകള്‍ക്കായി പൊതു ജിം സ്ഥാപിക്കുന്നതിനും സ്ഥലത്ത് ഗ്രീന്‍ജിം സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. കാലടി വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപയോഗം വരുന്ന രീതിയില്‍ സ്വീവേജ് സംവിധാനം വാര്‍ഡ് മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് പുതിയ പമ്പ്ഹൗസ് സ്ഥാപിക്കുകയും, മുട്ടത്തറ പ്ലാന്റുമായുള്ള കണക്ഷന്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നതിന് നിലവിലുള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കും. ബലിതര്‍പ്പണത്തിനുള്ള കേന്ദ്രമായി മാറിവരുന്ന ചെറുപഴഞ്ഞിക്കടവില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് ചെക്ക് ഡാം നിര്‍മ്മിക്കും.
വാര്‍ഡില്‍ അക്ഷയകേന്ദ്രം, വാര്‍ഡ് ഓഫീസ്, അംഗന്‍വാടി എന്നിവയ്ക്കായുള്ള കെട്ടിടം നിര്‍മ്മിക്കും. വെളളക്കെട്ട് തടയുന്നതിന് മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള കനാലുകള്‍ വൃത്തിയാക്കി, വാല്‍വുകള്‍ സ്ഥാപിച്ച് ജലപ്രവാഹം സുഗമമാക്കും.
