കളിച്ചും, ചിരിച്ചും, ആടിയും പാടിയും, മനം നിറഞ്ഞ് കായിക താരങ്ങൾ,വിരുന്നൊരുക്കി നേമം പെൺപള്ളിക്കൂടം1 min read

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കായികമേളയിൽ കായിക താരങ്ങൾക്ക് സംഗീത സാംസ്കാരിക വിരുന്ന് ഒരുക്കി നേമം പെൺ പള്ളിക്കൂടം
ഒക്ടോബർ21 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ലയിൽ അകോമഡേ ഷൻ സെന്റർ ആയി പ്രവർത്തിക്കുന്നു, നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സൈക്ലിംഗ് ഹാൻഡ്ബാൾ എന്നീ മത്സരങ്ങൾക്ക് വിവിധ ജില്ലകളിൽ നിന്ന് വന്ന കുട്ടികൾക്കാണ് നേമം ഗേൾസ് സ്കൂൾ താമസസൗകര്യം ഒരുക്കിയത് .

താമസത്തിനു വന്ന കുട്ടികളെ പൂമാലയിട്ടും മധുരം വിതരണം ചെയ്തും സ്വീകരിച്ചു. മത്സരപ്പിരിമുറുക്കം കുറയ്ക്കാനും മാനസിക ഉല്ലാസത്തിനുമായി സംഗീത സാംസ്കാരിക വിരുന്ന് ഒരുക്കി നേമം പെൺപള്ളിക്കുടം. കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അതിഥികളുടെ മനം കവർന്നു. സ്കൂൾ മാനേജർ ശ്രീമതി ശ്രീകല ടീച്ചറും മാനേജ്മെന്റ് ട്രസ്റ്റ്‌ അംഗങ്ങളും പിടിഎ ഭാരവാഹികളും ജനപ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *