തിരുവനന്തപുരം :നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഓണാഘോഷം ശ്രാവണം – 2025 സമുചിതമായി ആഘോഷിച്ചു.സ്കൂൾ തല പരിപാടികളുടെ ഉദ്ഘാടനം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി വസന്തകുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് രമണി മുരളി സ്വാഗതം പറഞ്ഞു പി.ടി.എ വൈസ് പ്രസിഡൻ്റ് അരുൺ, SMC ചെയർമാൻ അൻസിൽ, ബിന്ദു ടീച്ചർ, സജയകുമാർ (സ്റ്റാഫ് സെക്രട്ടറി), പ്രോഗ്രാം കൺവീനർ സംഗീത, അമ്പിളി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ഡോ.അനിത ഹരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഗംഭീരമായ ഓണസദ്യ, ക്ലാസ് തല അത്തപ്പൂക്കളമിടൽ, കുട്ടികളുടെയും അധ്യാപകരുടെയും ഓണപ്പാട്ടുകൾ, ഓണക്കളികൾ ,മാവേലിയെ അകമ്പടി സേവിച്ചുകൊണ്ടുള്ള ചെണ്ടമേളം ഒക്കെയായി ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി. അധ്യാപകർ, അനധ്യാപകർ, പി.ടി.എ, എം.പി.ടി.എ, ഇവരുടെ സഹകരണവും സാന്നിധ്യവും പരിപാടിയെ വർണാഭമാക്കി
2025-08-29
