തിരുവനന്തപുരം :നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സെക്കുലർ, ദേശീയ മുന്നോക്ക സമുദായ ഐക്യവേദി NDA യുടെ അസ്സോസിയേറ്റ് അംഗമായി ഉൾപ്പെടുത്തി.
വികസിത നേമം ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ NDP(S) സംസ്ഥാന പ്രസിഡന്റ് കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ, വർക്കിംഗ് പ്രസിഡന്റ് ജി അനിൽ കുമാറിനെയും ഷാൾ അണിയിച്ചു സ്വീകരിച്ചു.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ്, വൈസ് ചെയർമാൻ എ ആൻ രാധാകൃഷ്ണൻ, ബി ജെ പി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മീഡിയ കോ. കൺവീനർ. ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
