“ബ്ലോക്ക്‌ നേതാവിന് എന്നെ ഡയറക്റ്റ് വിളിക്കാൻ എങ്ങനെ ധൈര്യം വന്നു?.. കണ്ട അണ്ടനെയും അടകോടനേയും കയറ്റി വിടാനിരിക്കുകയല്ല ഞാൻ “.. വനിതാ നേതാവിനെ അതിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്‌ അംഗം വി. ജി. രവീന്ദ്രൻ1 min read

തൃശൂർ :ഗുരുവായൂരപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച വനിതാ നേതാവിനെ അതിക്ഷേപിച്ച് എൻ സി പി നേതാവ്.

“കണ്ട അണ്ടനും അടകോടനും എങ്ങനെ തന്നെ വിളിക്കാൻ കഴിഞ്ഞുവെന്നും” ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ വി ജി രവീന്ദ്രൻ ചോദിച്ചു.

‘എന്നെ വിളിക്കാനുള്ള ധെെര്യം അവള്‍ക്ക് എങ്ങനെ കിട്ടി. എന്റെ നമ്പർ എവിടെന്ന് കിട്ടി. ജില്ലാ-സംസ്ഥാന നേതാക്കള്‍ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ. ഇത്തവണത്തെ ലീസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാം.’- എന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്.

കൊല്ലം ജില്ലയിലെ ഒരു വനിതാ മണ്ഡലം പ്രസിഡന്റ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി തേടി വിളിച്ചിരുന്നു. എന്നാല്‍ കുറച്ച്‌ കൂടി ഉയര്‍ന്ന നേതാവ് വിളിക്കാനാണ് വി ജി രവീന്ദ്രൻ അവരോട് പറഞ്ഞത്. തുടര്‍ന്ന് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് ഇത്തരത്തില്‍ വനിതാ നേതാവിനെ അധിക്ഷേപിച്ച്‌ വി ജി രവീന്ദ്രൻ സംസാരിച്ചത്.

സംഭവത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രവീന്ദ്രനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. എൻ സി പിയുടെ വിവിധ ഗ്രൂപ്പുകളില്‍ ഈ സംഭാഷണം പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.

Leave a Reply