എൻ.സി.സി മേധാവി തലസ്ഥാനത്ത്, എൻ.സി.സി ഡയറക്ടറേറ്റ് സന്ദർശിച്ചു1 min read

തിരുവനന്തപുരം :എൻ.സി.സി (നാഷണൽ കേഡറ്റ്സ് കോർപ്സ്) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന്  തിരുവനന്തപുരത്ത് എത്തി. വഴുതക്കാട് എൻ‌.സി‌.സി ഡയറക്ടറേറ്റിൽ എത്തിയ അദ്ദേഹത്തെ കേരളം – ലക്ഷദ്വീപ് എൻ‌സി‌സി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖവും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു, എൻ‌.സി‌.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.

എൻ.സി.സി കേഡറ്റുകളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
കേരളം-ലക്ഷദ്വീപ് ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറലുമായും എൻ‌.സി‌.സി ഗ്രൂപ്പ് കമാൻഡർമാരുമായും സംവദിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും എൻ‌സി‌സി യുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് എൻ‌.സി‌.സി മേധാവി ചർച്ച ചെയ്തു. എൻ‌സി‌സി പ്രവർത്തനങ്ങൾക്കായി കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചും ചർച്ച നടത്തി. വിവിധ പ്രവർത്തനങ്ങളിൽ എൻ‌സി‌സി കേഡറ്റുകളുടെ പ്രകടനത്തെ എൻ‌സി‌സി മേധാവി അഭിനന്ദിച്ചു.

ആക്കുളത്ത് പുതുതായി നിർമ്മിച്ച എൻ‌സി‌സി നാവിക പരിശീലന കേന്ദ്രം അദ്ദേഹം നാളെ സന്ദർശിക്കും. 27 ന് രാവിലെ ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *