ദേശീയ മലിനീകരണ നിയന്ത്രണ ദിനം, ഡിസംബർ 2, ലേഖനം.. ഡോ :രഘു ആരോഗ്യഭാരതി കേരളം1 min read

1984 ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണക്കായി എല്ലാ വർഷവും ഡിസംബർ 2 ന് ദേശീയമായി ഈ ദിനം ആചരിക്കപ്പെടുന്നു. ഈ വർഷത്തെ പ്രമേയം,*ഹരിത ഭാവിയ്ക്കായുള്ള സുസ്ഥിര ജീവിതം* എന്നതാണ്.
ഭോപ്പാലിൽ യൂണിയൻ കാർബൈഡിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കീടനാശിനി പ്ലാൻ്റിൽ നിന്ന് വിഷാംശമുള്ള മീഥയിൽ ഐസോസയനയിറ്റ് വാതകം ജനവാസമുള്ള പ്രദേശത്തേക്ക് ചോർന്നതിനേ തുടർന്ന്, ഭോപ്പാൽ വാതക ദുരന്തത്തിൽ ഏകദേശം 4000 പേരുടെ ജീവൻ അപഹരിപ്പെട്ടു, വളരെയധികം ആളുകൾക്ക് മാരകമായ അസുഖങ്ങളും ഉണ്ടായി. വ്യാവസായിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഒരു സംഭവമായി അതു മാറി,, വ്യാവസായിക അ ശ്രദ്ധയുടെ വിനാശകരമായ അനന്തരഫലം.
കൂടാതെ, പരിസ്ഥിതി മലിനീകരണത്തിൻ്റെ അപകട സാദ്ധ്യതകളെക്കുറിച്ചും, ഉചിതമായ മലിനീകരണ നിയന്ത്രണ നടപടികൾ പ്രാവർത്തികമാക്കേണ്ടതിൻ്റെയും പ്രാധാന്യം ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഡോക്ടർ ഡി രഘു

സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി

Leave a Reply

Your email address will not be published. Required fields are marked *