തിരുവനന്തപുരം :ദേശിയ തലത്തിൽ കളരിപ്പയറ്റിന്റെ സമഗ്ര വിഹസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരുപാടികളുടെ ഭാഗമായി നടത്തുന്ന കേലോ ഇന്ത്യ കളരിപ്പയറ്റ് നാഷണൽ ലീഗ് അണ്ടർ 18 തിരുവനന്തപുരത്ത് ആരംഭിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറഷനും സംയുക്തമായാണ് മത്സരങ്ങൾ നടത്തുന്നത്.
തിരുവനന്തപുരത്ത് സായി LNCP യിൽ ഒളിമ്പിയൻ ശ്രീശങ്കർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. 17, 18 തീയതികളിൽ നടക്കുന്ന അണ്ടർ 18 കളരിപ്പയറ്റു മത്സരത്തിൽ 18 വയസിനു താഴെ ഉള്ള 200 ഓളം കുട്ടികൾ പങ്കെടുക്കുന്നു. കളരിപ്പയറ്റിലെ 8 ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 16 സ്റ്റേറ്റിൽ നിന്ന് ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം 4 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ചുവട്, മൈപ്പയറ്റ്, വാള് പരിച, ഉറുമി പരിച ഇനങ്ങളിൽ കേരളം, ഡൽഹി, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി ജേതാക്കളായി. ഉദ്ഘാടന സമ്മേളനത്തിൽ സായി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ ആദ്യക്ഷത വഹിച്ചു. അതല്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ചീഫ് കൊച് MK രാജ്‌മോഹൻ, സായി അസിസ്റ്റന്റ് ഡയറക്ടർ P സെൽവമണി, കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് MK രാജാഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ Dr. അമ്പു R നായർ സ്വാഗതവും ഓർഗനയിസിംഗ് കമ്മറ്റി അംഗം Dr. Sham SK നന്ദിയും പറഞ്ഞു.
2026-01-17
