ദേശീയ കളരിപ്പയറ്റ് കേരളത്തിന് കിരീടം1 min read

തിരുവനന്തപുരം :ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ്റെ 18- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ അഡ്വക്ലേറ്റ് പൂന്തുറ സോമൻ നഗറിൽ ( ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ ) സമാപിച്ചപ്പോൾ

126 പോയിന്റ് നേടി കേരളം കിരീടം ചൂടി. 75 പോയിന്റ് നേടി കർണാടകം 2ആം സ്ഥാനാവും , 44 പോയിന്റ് നേടി തമിഴ് നാട് 3ആം സ്ഥാനവും കരസ്തമാക്കി. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 17 സംസ്ഥാനങ്ങളിൽ നിന്നായി 700ൽ അധികം അഭ്യാസികൾ പങ്കെടുത്തു. 10 ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ.

കളരിയിലെ മെയ്താരി, കോൽതാരി , അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ഡോക്ടർ ഷാജി പ്രഭാകരൻ നിർവഹിച്ചു. ഡോക്ടർ രാജാവാര്യർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോക്ടർ അമ്പു ആര്‍.നായർ, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.പി കൃഷ്ണദാസ്, ദേശീയ നിർവാഹ സമിതി അംഗ പി. ഇ. ശ്രീജയൻ, ആസാം കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി പപ്പു ഖാൻ, മഹാരാഷ്ട്ര കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി നികേഷ് വാലമ്പേ, Dr ശ്യം s.k, Adv.ഗായത്രി മോഹൻ, കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി pc മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *