ദേശീയ ജി എസ് ടി സിമ്പോസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം :ഇൻസ്റ്റിട്ടുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യയുടെ ജി എസ് ടി ഇൻഡയറക്ട് ടാക്സ്സ് കമ്മിറ്റി നടത്തുന്ന നാലാമത് ദേശീയ ജി എസ് ടി സിമ്പോസിയം തിരുവനന്തപുരം ഉദയ് സമുദ്ര റിസോർട്ടിൽ ഇന്നും നാളെയും (ജനുവരി 8, 9 ) നടക്കും. കോവളം ഉദയ സമുദ്രയിൽ നടക്കുന്ന സിമ്പോസിയം വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാവും.

ഇൻസ്റ്റിട്ടുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് സി എ ചരൺജോത്സിംഗ് നന്ദ, കേന്ദ്ര കമ്മിറ്റി അംഗവും ജി എസ് ടി കമ്മിറ്റി ചെയർമാനുമായ സി. എ രാജേന്ദ കുമാർ പി, വൈസ് ചെയർമാൻ ശ്രീ സി എ ഉമേഷ് നാരായൺ ശർമ്മ, കേന്ദ്ര കമ്മിറ്റി അംഗം സി എ ബാബു എബ്രഹാം കള്ളിവയലിൽ എന്നിവർ പങ്കെടുക്കും.

ഇന്ത്യ ഒട്ടാകെയുള്ള ജി എസ് ടി കമ്മീഷണർ തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ജി എസ് ടി നിയമത്തിൽ അവരുടെ അനുഭവത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പങ്കിടുകയും അത് പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യും. 1949 ൽ പാർലമെൻ്റിൻ്റെ നിയമം വഴി സ്ഥാപിതമായ ഒരു സ്റ്റാട്ടുട്ടറി ബോഡിയായ ഇൻസ്റ്റിട്ടുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റെസ് ഓഫ് ഇന്ത്യയാണ് ജി എസ് ടി നിയമം ലളിതമാക്കാനുള്ള നയരുപീകരണമുൾപ്പടെയുള്ള വിഷയങ്ങൾ സുഗമമാക്കി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *