സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം1 min read

തിരുവനന്തപുരം :ബോളിവുഡ് താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമായിരുന്നു അദ്ദേഹം. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ഇന്ത്യൻ സിനിമാരാധകരിലേക്ക് അദ്ദേഹം കടന്നെത്തി. ആറ് പതിറ്റാണ്ടിലധികം ബോളിവുഡിനെ ത്രസിപ്പിച്ച ഇതിഹാസ താരമാണ് വിടവാങ്ങിയിരിക്കുന്നത്. ദിൽ ഭി തേരാ ഹം ഭി തേരായിൽ തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന ഇക്കിസ് വരെ നിരവധി സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. രാജ്യാതിർത്തി കടന്നും അദ്ദേഹത്തിൻ്റെ താരമൂല്യവും അദ്ദേഹത്തോടുള്ള ആരാധനയും പടർന്നുപന്തലിച്ചിരുന്നു. വിദേശ ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യം കാണിക്കാതിരുന്നപ്പോഴും വിദേശ പ്രേക്ഷകരുടെ സ്നേഹവും അദ്ദേഹത്തെ തേടിയെത്തി. ബോളിവുഡിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

ധർമേന്ദ്രയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അദ്ദേഹത്തിൻ്റെ ആരാധകരുടെയും വേദനയിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *