വൈഷ്ണക്ക് മത്സരിക്കാം1 min read

തിരുവനന്തപുരം :മുട്ടട വാർഡിൽ udf സ്ഥാനാർഥിയാക്കിയ വൈഷ്ണക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വൈഷ്ണക്കു മുന്നിൽ ഉണ്ടായിരുന്ന തടസം ഇതോടെ നീങ്ങി.

തിരുവനന്തപുരം കോർപറേഷൻ പിടിക്കാനുറച്ച് യുവതക്ക് കൂടുതൽ പ്രാധാന്യം നൽകി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് വന്ന കോൺഗ്രസ്‌ പ്രധാനമായും മുന്നോട്ടു വച്ച യുവ മുഖമാണ് വൈഷ്ണ സുരേഷ്. സ്ഥാനാർഥിത്തം ഉറപ്പിച്ച വൈഷ്ണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് സിപിഎം വൈഷ്ണക്കെതിരെ രംഗത്ത് എത്തിയത്. വൈഷ്ണയുടെ മേൽവിലാസത്തിൽ സംശയം പ്രകടിപ്പിച്ചതോടെ വിവാദം ഉയർന്നു. ഇതിനെ തുടർന്ന് വൈഷ്ണ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിലൂടെയാണ് വൈഷ്ണക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *