എം എസ് സി എൽ എസ് എ 3 ദുരന്തം ;ഗ്രീൻ പീസ് സൗത്ത് ഏഷ്യ എം എസ് സി യുടെ വീഴ്ച്ചകൾ തുറന്ന് കാട്ടുന്നു1 min read

ബിലോ ഡെക്ക്: ദ ട്രൂത്ത് ബിനിത് വാട്ട് യു സി: ഗ്രീൻപീസ് സൗത്ത് ഏഷ്യ എം എസ് സി നടത്തുന്ന സുരക്ഷാ വീഴ്ചകൾ, പരിസ്ഥിതി മലിനീകരണം, ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോടൽ എന്നിവതുറന്നുകാട്ടുന്നു

എം.എസ്‌സിയുടെ പഴകിയ കപ്പലുകളുടെ ഉപയോഗം, നിയമങ്ങളിലെ പഴുതുകളുടെ ദുരുപയോഗം,സൗകര്യപ്രദമായ ഫ്ലാഗ് ഓഫ് കൺവീനിയൻസ് രീതികൾ എന്നിവ ദക്ഷിണേഷ്യയിൽ ആവർത്തിച്ചുള്ള പാരിസ്ഥിതിക മലിനീകരണ സംഭവങ്ങൾക്ക് എങ്ങനെ കാരണമായെന്ന് അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം, 2025 നവംബർ 13 ഗ്രീൻപീസ് സൗത്ത് ഏഷ്യ ബിലോ  ഡെക്ക് ട്രൂത്ത് ബിനീത് വാട്ട് യു സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി – എം.എസ്‌സി) എന്ന പുതിയ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കി. റിപ്പോർട്ട് ദുരന്തത്തിന്റെ ഉത്തരവാദികളെ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ദക്ഷിണ മേഖലയിലെ ദുർബലമായ നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് പാരിസ്ഥിതികവും സാമൂഹികവുമായ ചെലവുകളിൽ നിന്ന് ഒഴിവാകുന്ന കോർപ്പറേറ്റ് രീതിയെ തുറന്നുകാണിക്കുകയും ചെയ്യുന്നു. റിപ്പോർട്ട് നിയമ വ്യവസ്ഥയിലെ പഴുതുകളുടെ ദുരുപയോഗം ചൂണ്ടിക്കാണിക്കുന്നതിനൊപ്പം കേരള തീരത്ത് അടുത്തിടെയുണ്ടായ എംഎസ് സി എൽസ കപ്പൽച്ചേതത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് നഷ്ടപരിഹാര തുകയായി 1227 കോടി രൂപ നൽകാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാൻ ഗ്രീൻപീസ് എംഎസ്‌സിയോട് ആവശ്യപ്പെടുന്നു. അതേസമയം കമ്പനി ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 8000-ത്തിലധികം പരാതികളും പോ‌സ്റ്റ്കാർഡ് ഒപ്പുകളും ഇന്ന് രാവിലെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം എം.എസ്‌സി ആസ്ഥാനത്ത്എത്തിക്കുകയും ചെയ്തു.

പാരിസ്ഥിതിക ദുരന്തങ്ങളുടെ ഭാരം വികസ്വര രാജ്യങ്ങളുടെ ചുമലിൽ വെച്ചുകെടുന്ന ഇരട്ടത്താപ്പിന്റെ ഭാഗമായി. ഫ്ലാഗ്‌സ് ഓഫ് കൺവിനിയൻസ് ഉപയോഗിച്ച് പഴകിയ രണ്ടാംനിര കപ്പലുകൾ ദക്ഷിണേഷ്യൻ റൂട്ടുകളിലേക്ക് പ്രത്യേകിച്ച് ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും വിന്യസിച്ചുകൊണ്ട് എംഎസ് സി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കാരിയർ ആയി മാറിയത് എങ്ങനെയെന്ന് അന്വേഷണ റിപ്പോർട്ട് കണ്ടെത്തുന്നു.

തൊഴിലാളികൾക്കും പരിസ്ഥിതിക്കും അപകടകരമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ദക്ഷിണേഷ്യൻ ബിപ്ലിംഗ് യാർഡുകളിൽ എംഎസ്‌സി കാലഹരണപ്പെട്ട കാലുകൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അടുത്തിടെ എം.എസ്‌സി ഇന്ത്യൻ രജിസ്‌ടി‌ക്ക് കീഴിൽ 12 കപ്പലുകൾ റീഫ്ലാഗ് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു തുടർന്ന് 2025-ലെ ഇന്ത്യ മാരിടൈം വിക്കിൽ എംഎസ്‌സി സിഇ സോറൻ ടോസ്റ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടന്നു.എന്നിരുന്നാലും ദക്ഷിണേഷ്യൻ ജലാശയങ്ങളിൽ എം എസ് സി യുടെ  അശ്രദ്ധയുംപാരിസ്ഥിതിക മലിനികരണവും കണക്കിലെടുത്ത്. പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ അത്തരം വിപുലീകരണം സാധ്യമാകൂ എന്ന് ഗ്രീൻപീസ് അഭിപ്രായപ്പെടുന്നു.

നിരവധി സുരക്ഷാ പാളിച്ചകൾക്ക് കാരണമായ ലൈബീരിയൻ പതാകയുള്ള എം.എസ്‌സി എൽ.എസ്.എ 3. 2025  മെയ് മാസത്തിൽ കേരള തീരത്ത് മുങ്ങിയതിനെ ത്തുടർന്ന് എണ്ണ. രാസവസ്തുക്കൾ വൻതോതിൽ പ്ലാസ്റ്റിക് പെല്ലറ്റുകൾ എന്നിവ സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ ഉപജീവനമാർഗ്ഗത്തെയും നശിപ്പിച്ചു.

സെപ്റ്റംബർ 25-ന്പാരിസ്ഥിതികവും സാമ്പത്തികവുമായ സാശനഷ്ടങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞ കേരള ഹൈക്കോടതി നഷ്ട‌പരിഹാര തുക നൽകുന്നതുവരെ മറ്റൊരു എംഎസ്‌സി കപ്പലായ എം.എസ്‌സി അകിറ്റെറ്റ /2 തടഞ്ഞുവയ്ക്കുന്ന നടപടി ശരിവയ്ക്ക്കുകയുണ്ടായി.

കോടതി ഉത്തരവ് കമ്പനി ഉടനടി പാലിക്കണമെന്നും അതിനിടയിൽ സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സംവിധാനത്തിലൂടെ നഷ്ടപരിഹാര തുക ദുരിതബാധിത സമൂഹങ്ങൾക്ക് എത്രയും വേഗം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗ്രീൻപീസ് ആവശ്യപ്പെടുന്നു. രേഖകളുടെ അഭാവം മൂലം ഔപചാരിക ക്ലൈം പ്രക്രിയകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനെ കുറിച്ച് തീരെ പ്രദേശങ്ങളിലെ ദുരിതബാധിത സമൂഹങ്ങൾ ഇതിനകം തന്നെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

“ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ എംഎസ്സി സ്വീകരിച്ച ഇരട്ടത്താപ്പ് നടപടികൾ ഇപ്പോൾ വ്യക്തമാണ്. നമ്മുടെ രാജ്യത്ത് ഇത് തുടരാൻ ആകില്ല”, ഗ്രീൻപീസ് ഇന്ത്യ ക്ലൈമറ്റ് ക്യാമ്പയിനർ അമൃത എസ് എൻ പറഞ്ഞു.” കേരള ഹൈക്കോടതിയുടെ ഉത്തരവ് ഇത്തരം  സംഭവങ്ങളിൽ കോർപ്പറേറ്റുകൾക്കുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാണിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് എന്നാൽ ദുരന്തത്തിന്റെ ഇരകളായ ഓരോ മത്സ്യത്തൊഴിലാളിക്കും കുടുംബത്തിനും ന്യായവാ നഷ്ടപരിഹാരം ലഭിക്കുമ്പോൾ മാത്രമേ നീതി യാഥാർത്ഥ്യമാകു. എല്ലാവർക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനം വികേന്ദ്രീകൃതവും ആക്സസ് ചെയ്യാവുന്നതുമായ ഒരു ക്ലെയിം സംവിധാനം സൃഷ്ടിക്കണം”. അമൃത പറഞ്ഞു.

സ്വാധീനശക്തിയുള്ള ഷിപ്പിംഗ് കോർപ്പറേഷനുകൾ സമുദ്ര വ്യാപാരത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകൾ ദുർബലമായ തീരദേശ പ്രദേശങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതികൾ തുടരുന്ന ഒരു ആഗോള ഭരണ വെല്ലുവിളിയെ അന്വേഷണ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു. എന്തിരുന്നാലും എംഎസ്സി 3  സംഭവം ഒരു വഴിത്തിരിവായി അടയാളപ്പെടുത്തുന്നു. അവിടെ നിയമപരവും സാമൂഹ്യപരവുമായ പ്രവർത്തനങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ഭീമന്മാരിൽ ഒരാളെ ഒടുവിൽ ഉത്തരവാദിത്തപ്പെടുത്താൻ കഴിയുമെന്ന് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *