തിരുവനന്തപുരം :മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ട്രസ്റ്റ് ഭാരവാഹികളും മാതാ കോളേജും ചേർന്ന് ജനുവരി 18ന് കാട്ടാക്കട ചാരുപാറ വിശ്വദീപ്തി സ്കൂളിലെ മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വാർഷിഘോഷ പരിപാടിയും മെഡിക്കോ ഫെസ്റ്റ് 2025 – 26 കാട്ടാക്കട MLA ശ്രീ. IB. സതീഷ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിന്റെ ആരംഭം മുതൽ നാളിതുവരെയും സാമൂഹിക സേവനം ലക്ഷ്യം വെച്ച് വളരെ അധികം
പ്രവർത്തനങ്ങളാണ് ട്രസ്റ്റ് പ്രസിഡൻറ് ആയ ശ്രീമതി ജിജി ജോസഫ് ചെയ്തുവരുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ കാൽ തളർന്നു പോയതും അപകടങ്ങളിൽ കാൽ നഷ്ടപ്പെട്ടവർക്കും ഇലക്ട്രിക് വീൽചെയർ, വീൽചെയറുകൾ,വാക്കർ, വാക്കിംഗ് എക്യുമെന്റുകൾ,
എന്നിവ എത്തിച്ചു കൊടുക്കുകയും., നിരാലംബരായ അമ്മമാർക്കും വൃദ്ധജനങ്ങൾക്കും ഭഷ്യകിറ്റുകളും, അവശ്യസാധനങ്ങളുടെ കിറ്റുകളും, തൊഴിലുറപ്പ് വനിതകൾക്ക് സമ്മർ കിറ്റുകളും,
മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ ചികിത്സയ്ക്കായിരിക്കുന്നവർ ക്ക്
പൊതിച്ചോറ് എത്തിച്ചു കൊടുക്കുകയും, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്വാമ്പുകൾ,
കൊച്ചുമക്കൾ പഠിക്കുന്ന സ്കൂളുകളിൽ ബാഗ്, പഠനോപകരണങ്ങൾ മറ്റ് ആവശ്യ സാധനങ്ങൾ
എത്തിച്ചുകൊടുക്കുക, പഠിക്കാൻ ധനസഹായം ആവശ്യമുള്ളവർക്ക് ഫീസ് ഇളവ് ചെയ്ത് പഠിപ്പിക്കുക.
പൂർണമായും ഫീസ് വാങ്ങാതെയുള്ള പഠന സൗകര്യം, അമ്മത്തൊട്ടിൽ സന്ദർശനവും
അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും, സ്നേഹ ഡിസബിലിറ്റി സെൻറർ സന്ദർശനം,
വൃദ്ധസദന സന്ദർശനങ്ങൾ തുടങ്ങി ഒട്ടനവധി സഹായഹസ്തങ്ങൾ ഈ ട്രസ്റ്റിന്റെ പേരിൽ നൽകിവരുകയാണ്.
ഈ വർഷംനിസ്സഹായരായ ഒരു അമ്മയ്ക്കും മകൾക്കും ഭവനം നിർമ്മിച്ചു കൊടുക്കുകയും അതിന്റെ
താക്കോൽ ദാന ചടങ്ങ് മെഡിക്കോ ഫെസ്റ്റ് 2025 – 26 വേദിയിൽ വെച്ച് നടത്തുകയും ചെയ്തു…പോളിയോ ബാധിച്ച് ഇരുകാലുകളുംശോഷിച്ചു പോയ ഒരു വനിതയ്ക്ക് ഇലക്ട്രിക് വീൽചെയർ, മറ്റുള്ളവർക്ക് വീൽചെയർ.., അമ്മമാർക്ക് തയ്യൽ മെഷീൻ തുടങ്ങിയവ
നൽകുന്ന ചടങ്ങും ഈ വേദിയിൽ നടന്നു.
ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം ചലച്ചിത്ര താരവും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി സീമ G. നായർക്ക് നൽകി.. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് പ്രൈസും ആണ് നൽകിയത്..
അരുവിക്കര MLA. G സ്റ്റീഫൻ..
കാട്ടാക്കട.. കള്ളിക്കാട്. പൂവച്ചൽ.. എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ.. മറ്റു ജനപ്രതിനിധികൾ.. സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ വിവിധ മേഖലയിൽ നിന്നുള്ള നിരവധിപേരെ ആദരിച്ചു..
