കാണാതായ വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി ആള്‍താമസമില്ലാത്ത വീട്ടില്‍ കെട്ടിയിട്ട നിലയില്‍1 min read

കോഴിക്കോട്: കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലത്തുനിന്ന് വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഈ വിട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.
കോളജിലേക്ക് പോയ വിദ്യാര്‍ഥിനിയെ  തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തിയിരിക്കുന്നത് ലഹരിക്കടിമയായ യുവാവാണ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പുറത്തുവിടുന്ന സൂചന. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറയുന്നു .
വിദ്യാര്‍ഥിനിയെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയില്‍നിന്ന് പോലീസ് വിശദമായ മൊഴി എടുക്കുന്നുണ്ട്.

Leave a Reply