സംസ്ഥാന സർക്കാർ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകുന്നു – മന്ത്രി പി രാജീവ്, സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാർക്കിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു1 min read

തിരുവനന്തപുരം :സംസ്ഥാന സർക്കാർ വനിത സംരംഭകർക്ക് ഉൾപ്പെടെ മികച്ച പ്രോത്സാഹനമാണ് നൽകുന്നതെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാർക്കായ ലെഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംരംഭകരിൽ 42 ശതമാനം വനിതകളാണ് എന്ന പ്രത്യേക കേരളത്തിനുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാർക്ക് ആണ് ലെഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ ഒന്ന് സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള മാനദണ്ഡങ്ങൾ പുന:പരിശോധിക്കുക എന്നതാണ്.സംസ്ഥാനത്ത് 40 വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യവസായ സംരംഭങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് നൽകി വരുന്നത്. ഇത്തരത്തിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പിന്റെ കീഴിൽ പുരസ്കാരങ്ങൾ നൽകിവരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പരിപാടിയിൽ കെ പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചിത്ര, ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ജി സാഗർ,വ്യവസായ വാണിജ്യവകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, ലെഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനേജിംഗ് പാർട്ണർമാരായ എൻ.എച്ച് സല്‍മ, ആഷിബ , ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺ, മറ്റു ജനപ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*
*പാലക്കാട്*

Leave a Reply

Your email address will not be published. Required fields are marked *