മന്ത്രി ജി ആർ അനിലിനോട് തർക്കിച്ചു സംസാരിച്ച SHOയെ സ്ഥലം മാറ്റി1 min read

23/8/22

തിരുവനന്തപുരം :ഭക്ഷ്യ മന്ത്രി ജി. ആർ. അനിലിനോട് കയർത്ത് സംസാരിച്ച വട്ടപ്പാറ SHO ഗിരിലാലിനെ സ്ഥലം മാറ്റി. വിജിലൻസിലേക്കാണ് മാറ്റിയത്.

മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ് ജിആര്‍ അനില്‍ ഗിരിലാലിനെ വിളിച്ചത്. നീതി നോക്കി ഇടപെടുമെന്നായിരുന്നു സിഐയുടെ മറുപടി. തുടര്‍ന്ന് ഓഡിയോയില്‍ മന്ത്രിക്ക് നേരെ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ന്യായം കൂടി പരിഗണിച്ച്‌ ഇടപെടാമെന്ന് സിഐ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ആരു വന്ന് പറഞ്ഞാലും നീതി പരിഗണിച്ച ശേഷമേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു.പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന്‍ പറഞ്ഞത്.

രണ്ടാം ഭര്‍ത്താവിനെതിരെ യുവതി മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിച്ചു. സംഭാഷണം പുറത്തുവന്നതോടെ പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് തലപ്പത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply