ബാൽതാക്കറെയെയും, ആനന്ദ് ഡിഗേയെയും സ്മരിച്ച് ഏക്നാഥ്‌ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി , ദേവേന്ദ്ര ഫട്നാവിസിന് ഉപ മുഖ്യമന്ത്രി സ്ഥാനം1 min read

30/6/22

മഹാരാഷ്ട്ര :ഓപ്പറേഷൻ താമര മഹാരാഷ്ട്രയിലും വിജയം കണ്ടു. രണ്ടര വർഷം നീണ്ട ബിജെപി യുടെ കാത്തിരിപ്പിന് വിരാമം. മഹാരാഷ്ട്രയിൽ ‘മഹാ സ്ട്രൈക്ക് ‘.. വിമത നേതാവ് ഏക്നാഥ്‌ ഷിൻഡെ മഹാരാഷ്ട്രയുടെ 20ആം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രി സഭയിൽ നിന്നും വിട്ടുനിൽക്കുമെന്ന് പറഞ്ഞിരുന്ന ദേവേന്ദ്ര ഫട്നാവിസ് ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സഭയിൽ ഫട്നാവിസ് ഉണ്ടാകണമെന്ന് ബിജെപി അഭ്യർത്ഥിച്ചു.അമിത് ഷാ ഫട്നാവിസിനെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply