മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണു കുമാരനാശാൻ. കൃത്രിമങ്ങളായ ചില ചട്ടക്കൂടുകളിൽ തളയ്ക്കപ്പെട്ടു വളർച്ച നിലച്ചിരുന്ന മലയാള കവിതയെ അദ്ദേഹം ഒറ്റയടിക്കു തടങ്കലിൽ നിന്നു മോചിപ്പിച്ചു. ചിറകുവിരുത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്യം മലയാള കവിതയ്ക്കു നേടിക്കൊടുത്തതു കുമാരനാശാനാണ്.കാല്പനിക വസന്തത്തിനു തുടക്കം കുറിക്കുകയും ദാർശനികതയോടൊപ്പം സാമൂഹിക പരിഷ്കരണേച്ഛയും കവിതയുടെ അടയാളമാക്കുകയും ചെയ്ത കുമാരനാശാനാണ് 20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ ഏറ്റവും സ്വാധീനത സൃഷ്ടിച്ചകവിയെന്നു നിസ്സംശയം പറയാം. തൻ്റെ കാലത്തു പ്രബലമായിരുന്ന നിയോ ക്ലാസിക് കാവ്യപാരമ്പര്യത്തിൽ നിന്നു വ്യത്യസ്തമായ ഒരു കാവ്യ രീതിക്ക് അദ്ദേഹം തുടക്കം കുറിച്ചു.കവി എന്ന നിലയിൽ മാത്രമല്ല അധ:സ്ഥിതരുടെ പടനായകനായും അദ്ദേഹം കേരളീയ സമൂഹജീവിതത്തിൽ നിറഞ്ഞുനിന്നു. ശ്രീ നാരായണ ഗുരുവിൻ്റെ സാമുദായിക പരിഷ്കരണ സന്ദേശങ്ങൾ ഏറ്റുവാങ്ങി ആ മേഖലയിൽ പ്രവർത്തിച്ച ആശാൻ കവിതയിൽ ആധുനികതയുടെ സന്ദേശവാഹകനുമായിരുന്നു. കാവ്യപരവും സാമൂഹികവുമായ പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായിരുന്നു ആശാന് കവിത. ചിറയിൻകീഴ് താലൂക്കിൽ കായിക്കരതൊമ്മൻ വിളാകത്ത് കൊച്ചു പെണ്ണിന്റെയും പുത്തൻ കടവത്ത് നാരായണൻ്റെയും മകനായി കൊല്ലവർഷം 1048 മേടം 1-ാം തീയതി ജനിച്ചു. ചക്കൻവിളാകത്ത് പ്രൈമറി സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു കുമാരനാശൻ 1887 ൽ നാലാം തരം ജയിച്ചു. സ്വന്തം പരിശ്രമം കൊണ്ട് ഇംഗ്ലീഷ് പഠിച്ചു. അന്ന് സ്കൂൾ ഇൻസ്പെക്ടറായിരുന്ന സമുദായോത്തേജകൻ സി. കൃഷ്ണപിള്ള കുമാരനാശാനെ പ്രസ്തുത സ്കൂളിൽ ഒരു അദ്ധ്യാപകനായി നിയമിച്ചു. പ്രായക്കുറവുമൂലം സർക്കാർ നിയമനം അംഗീകരിച്ചില്ല. തുടർന്നു മണമ്പൂർ ഗോവിന്ദൻ ആശാൻ്റെ പക്കൽ നിന്ന് സംസ്കൃത പഠനം തുടർന്നു. കഷ്ടിച്ച് 17 വയസുള്ളപ്പോൾ കുമാരനാശാൻ വക്കത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഒരാശ്രിതനായിക്ഷേത്രപരിസരത്തുള്ള വിദ്യാർത്ഥികൾക്കായി ഒരു സംസ്കൃതപാഠശാല ആരംഭിച്ച് അദ്ധ്യാപനം തുടങ്ങിയതോടെയാണ് കുമാരൻ , കുമാരനാശാനായത്. ഈ കാലത്ത് കൊല്ലം,പരവൂർ വി. കേശവനാശാൻ്റെ പത്രാധിപത്യത്തിൽ പത്രാധിപത്യത്തിൽ പ്രസാധനം ചെയ്തിരുന്ന “സുജനാനന്ദിനി ” യിൽ കായിക്കര എൻ കുമാരൻ എന്ന പേരിലാണ് അവ പ്രസിദ്ധികരിച്ചത്. ശ്രീ നാരായണ ഗുരുവുമായി ചരിചയപ്പെടുന്നത്. ഈ കാലയളവിലാണ്. തുടർന്ന് ശ്രീ നാരായണ ഗുരു പോയപ്പോൾ കുമാരനാശാനും അദ്ദേഹത്തെ അനുഗമിച്ചു. അരുവിപ്പുറത്തായി ആശാൻ്റെ പിന്നീടുള്ള താമസം. ശിവ സ്തോത്രമാല അരുവിപ്പുറത്ത്.വച്ച് എഴുതിയതാണ്. അരുവിപ്പുറം ക്ഷേത്ര കാര്യങ്ങൾ വിപുലമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ശ്രീ നാരായണ ഗുരുസ്വാമിയോടൊപ്പം ധനശേഖരണത്തിനായി പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒരു അവസരത്തിൽ ബാംഗ്ലൂരിൽ ഡോക്ടർ പല്പു താമസിക്കുന്നിടത്ത് കുമാരനാശനോടൊപ്പം ശ്രീ നാരായണ ഗുരു ചെല്ലുകയുണ്ടായി. കുമാരാ നാശൻ്റെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ചുമലെകൾ ഡോ. പല്പുവിനെ ഏൽപ്പിച്ചു. ഡോക്ടർ പല്പു ആശാനെ ബാംഗ്ലൂരിൽ ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളേജിൽ ചേർത്തു. സംസ്കൃത പഠനം തുടർന്നു. അക്കാലത്താണ് ആശാൻ ശ്രീശങ്കരൻ്റെ സൗന്ദര്യ ലഹരിയും പ്രബോധചന്ദ്രോദയംസംസ്കൃത നാടകവും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. തുടർന്ന് ആശാൻ ഉപരിവിദ്യാഭ്യാസത്തിനായി കൽക്കത്തയിൽ പോയി. 1897 മുതൽ 1900 വരെ ആശാൻ കൽക്കത്താ സംസ്കൃത കോളേജിൽ പഠിച്ചു. ന്യായശാസ്ത്രം, വ്യാകരണം, കാവ്യം, തർക്കം എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടിയ ശേഷം 1900-ൽ അദ്ദേഹം തിരിച്ചു വന്നു. നാട്ടിൽ മടങ്ങിയെത്തിയ ആശാൻ വീണ്ടും അരുവിപ്പുറത്തെ അന്തേവാസിയായി. ഇക്കാലത്താണു ശ്രീ നാരായണ ഗുരുവിൻ്റെയും ഡോ പൽപ്പുവിൻ്റെയും മറ്റും നേതൃത്വത്തിൽ 1903-ൽ എസ്.എൻ.ഡി.പി. യോഗം രൂപം കൊണ്ടത്. ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ആശാൻ യോഗത്തിൻ്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. 1904-ൽ ആരംഭിച്ച “വിവേകോദയം” പത്രത്തിൻ്റെ പത്രാധിപത്യവും നിക്ഷിപ്തമായത് ആശാനിൽത്തന്നെയായിരുന്നു. 1907 ഡിസംബറിൽ കുമാരനാശാൻ എന്ന കവിയുടെ യഥാർത്ഥ വലിപ്പം മലയാളികളറിഞ്ഞു. “വീണപൂവ് “പ്രസിദ്ധീകൃതമായതോടെ.ണിനു പുറകെ ഒന്നായി ഗംഭീരങ്ങളും ഗഹനങ്ങളുമായ കാവ്യ ശിൽപങ്ങൾ ആ പ്രതിഭാശാലിയുടെ തൂലികത്തുമ്പിൽ നിന്നൊഴുകി. മലയാളിയുടെ നാവിൽ തത്തിക്കളിക്കുന്ന മന്ത്രാക്ഷരി മാലി മാറി കുമാരനാശാൻ്റെ നാമം.നളിനി, ലീല, കരുണ, ചണ്ഡാലഭിക്ഷുകി , ദുരവസ്ഥ , ഗ്രാമവൃഷത്തിലെ കുയിൽ, പ്രരോദനം, ബുദ്ധചരിതം…. മലയാളം അന്നുവരെ ദർശിച്ചിട്ടില്ലാത്ത കരുത്തും സൗന്ദര്യം സ്വന്തമാക്കിക്കൊണ്ടാണ് അവയി യോരൊന്നും പിറന്നു വീണത്. സമുദായ പ്രവർതനവും, സാഹിത്യ രചനയും, നിയമസഭാ പ്രവർത്തനങ്ങളും ഒന്നുപോലെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാർ കുമരാനാശാനു കഴിഞ്ഞു. 1917-ൽ തച്ചക്കുടി കുടുംബത്തിലെ കുമാരുവിൻ്റെ മകൾ ഭാനുമതി അമ്മയെ വിവാഹം കഴിച്ചു.
ശ്രീമൂലം പ്രജാസഭയിൽ 1905, 1908, 1911 മുതൽ 1916 വരെയും 1919 മുതൽ1923 വരെയും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ1920-1922 വരെയും അംഗമായിരുന്നു.മഹാകവി കുമാരനാശാൻ 1903-1915 വരെയും 1916 മുതൽ 1919 വരെ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1922-ൽ ബ്രിട്ടീഷ് യുവരാജാവായ വെയിൽസ് രാജകുമാരൻ അദ്ദേഹത്തിനു പട്ടും വളയും സമ്മാനിച്ചു. കെ.പി. രാമൻപിള്ളയുടെ നിര്യാണം മൂലം ഉണ്ടായ കൊല്ലം നിയോജക മണ്ഡലത്തിൽ 1923 നവംബർ 2-ാം തീയതി (1099 തുലാം 17) നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അഡ്വ. സി. ശങ്കരമേനോനും പി.കെ. ജോണും ആയിരുന്നു എതിരാളികൾ. തിരഞ്ഞെടുപ്പിൽ ശങ്കരമേനോൻ വിജയംകരസ്ഥമാക്കി.സി.ഒ. കേശവൻ എഴുതിയ മഹാകവി കുമാരനാശാൻ്റെ ജീവചരിത്രത്തിൽ കൊല്ലം താലൂക്കിൻ്റെ നാനാഭാഗങ്ങളിലും ചുറ്റിനടന്നകാര്യങ്ങൾപരാമർശിക്കുന്നു. എൻ്റെ ഗ്രാമമായ പാരിപ്പളളിയ്ക്ക് സമീപം,കിഴക്കനേല, ചിറക്കര, പരവൂർ എന്നീ സ്ഥലങ്ങളിൽ സി.വി. കുഞ്ഞുരാമനും സത്യവ്രതസ്വാമി എന്നിവരോടൊപ്പം വോട്ടു ക്യാൻവാസു ചെയ്യുവാൻ പോയ കാര്യങ്ങൾ പരാമർശിക്കുന്നു.മഹാകവിയുടെ1924 മകരം 6-ാം തീയതി നടക്കാനുളള കോട്ടയം നാഗമ്പടം “ആചന്ദ്രതാര പ്രശോഭിനി സഭയുടെ വാർഷിക യോഗത്തിൽ സംബന്ധിക്കുന്നതിനായി ആശാൻ മകരം 3-ാം തീയതി വൈകിട്ട് തോന്നയ്ക്കലുളള വസതിയിൽ നിന്ന് കൊല്ലത്തെത്തി. 3-ാം തീയതി രാത്രി കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയ്ക്കുള്ള “റഡീമർ ” ബോട്ടിൽ കയറി.തിരുവനന്തപുരത്ത് മുറജപത്തിനു പോയി മടങ്ങുന്ന ആളുകള്ളടെ തിക്കും തിരക്കും അതിൽ ധാരാളമുണ്ടായിരുന്നു. ചില യാത്രക്കാരുടെ ആവശ്യപ്രകാരം ആശാൻ തൻ്റെ കൃതിയായ കരുണ വായിച്ചു കേൾപ്പിച്ചു കൊണ്ട് തൃക്കുന്നപ്പുഴ വരെ ഇരുന്നു. പിന്നീട് ഉറങ്ങാൻ കിടന്നു.തൃക്കുന്നപ്പുഴയ്ക്കു വടക്ക് പല്ലന എന്ന സ്ഥലത്തു വെളുപ്പാൻ കാലമായപ്പോൾ ബോട്ട് എത്തി. പല്ലനയാറ്റിലെ വളവിൽ വച്ച് ഡ്രൈവർ ബോട്ട് വെട്ടിത്തിരിക്കവേ പെട്ടെന്നു മറിഞ്ഞ് മഹാകവി എന്നന്നേക്കുമായി 1924 ജനുവരി 16-ാം തീയതി മൺമറഞ്ഞു…ഭാര്യ കെ.ഭാനുമതിഅമ്മ (1901-1976) മക്കൾ കെ.സുധാകരൻ (1919-1996), കെ.പ്രഭാകരൻ (1922-1988)
