മുഖ്യമന്ത്രിയുടെ മാനം എത്രശ്രമിച്ചാലും തകരില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ1 min read

11/3/23

കോട്ടയം :എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ മാനം തകരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.ചര്‍ച്ച നടത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും.ആരെയും ശത്രു പക്ഷത്ത് നിര്‍ത്തില്ല.ആരെയും മിത്രം എന്ന നിലയില്‍ കണ്ടും കൈകാര്യം ചെയ്യില്ല. ബ്രഹ്മപുരത്ത് സര്‍ക്കാരിന് വീഴ്ചയില്ല .മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Leave a Reply