പ്രമുഖ സ്വാതന്ത്യസമര സേനാനി, പ്രഗല്ഭനായ എം.എൽ.എ.യും രാജ്യസ്നേഹിയും ആയിരുന്ന എം. കുഞ്ഞുകൃഷ്ണൻനാടാർ 1911 ഏപ്രിൽ 3-ാം തീയതി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് മല്ലൻ നാടാരുടെ മകനായി ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപികൃതമായപ്പോൾ അതിൽ അംഗമായി . 1953 മുതൽ ദീർഘകാലം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റായിയിരുന്നു. ഒന്നാം കേരള നിയമസഭയിൽ 1957-59-ൽ കോൺഗ്രസ് അംഗമായി പാറശാലനിന്നും, രണ്ടാം കേരള നിയമസഭയിൽ പാറശാലയിൽസ്വതന്ത്യ നായി1960-64, നാലാം കേരള നിയമസഭയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായികോവളം മണ്ഡലത്തിൽ നിന്ന്1970- 77, അഞ്ചാം കേരള നിയമസഭയിൽകോൺഗ്രസ് അംഗമായ പാറശാലയിൽ 1977-78 എന്നീ വർഷങ്ങൾ നിയമസഭാംഗമാവുകയുണ്ടായി. മരിക്കുന്നതതുവരെയും നിയമസഭാംഗമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള മെമ്മോറാണ്ടം ചന്ദനപേടകത്തിൽ ആക്കി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ,എം. കുഞ്ഞുകൃഷ്ണൻ നാടാർ എം.എൽ.എ സമർപ്പിച്ചു. കേരളനാടാർ മഹാജനസംഘം പ്രസിഡൻ്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡൻ്റ്, കേരള കരകൗശല വികസന ബോർഡ് ചെയർമാൻ എന്നി നിലകളിലും സേവനം അനുഷ്ഠിച്ചിരുന്നു. “മർമ്മശാസ്ത്ര പീഠിക” എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്. പൊതുജന സേവനത്തിനു വേണ്ടി ജീവാർപ്പണം ചെയ്തമഹാശയനായിരുന്നു. എം. കുഞ്ഞുകൃഷ്ണൻ നാടാർ .അവിവാഹിതനായിരുന്ന അദ്ദേഹം 1978 ആഗസ്റ്റ് 15-ാം തീയതി 67-ാം മത്തെ വയസ്സിൽ അന്തരിച്ചു.
2025-08-15
